പാലക്കാട്: രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ നീട്ടി. ഈ മാസം ഞായറാഴ്ച വരെയാണ് നിരോധനാഴ്ച നീട്ടിയത്. കഴിഞ്ഞ 16 ന് പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് വൈകുന്നേരം ആറുമണിക്ക് അവസാനിക്കാനിരിക്കെയാണ് ഞായറാഴ്ച വരെ നിരോധനാജ്ഞ നീട്ടാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.
ഉത്തരവ് പ്രകാരം പൊതുസ്ഥലങ്ങളില്‍ അഞ്ചോ അതിലധികമോ ആളുകൾ ഒത്തു ചേരുന്നത് നിരോധിച്ചിട്ടുണ്ട്. പൊതു സ്ഥലങ്ങളില്‍ യോഗങ്ങളോ, പ്രകടനങ്ങളോ, ഘോഷയാത്രകളോ പാടില്ല.
നിലവിൽ ജില്ല മുഴുവൻ പോലീസ് നിരീക്ഷണത്തിലാണ്. ജില്ലാ അതിർത്തികളിലും പോലീസ് പരിശോധനയുൾപ്പെടെ ശക്തമാണ്. നമ്പർ രേഖപ്പെടുത്തിയ ശേഷമാണ് സ്വകാര്യ വാഹനങ്ങൾ പോലീസ് കടത്തിവിടുന്നത്.
ഇന്ത്യന്‍ ആയുധ നിയമം സെക്ഷന്‍ 4 പ്രകാരം പൊതുസ്ഥലങ്ങളില്‍ വ്യക്തികള്‍ ആയുധമേന്തി നടക്കുന്നതും നിരോധിച്ചിട്ടുണ്ട്.
Post Your Comments