തിരുവനന്തപുരം: തലസ്ഥാനത്തു ലഹരി ഗുണ്ടാ സംഘങ്ങൾ അഴിഞ്ഞാടുന്നു. ഇന്ന് നടന്ന ലഹരിമാഫിയയുടെ ആക്രമണത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് പരിക്കേറ്റു. വീടിന്റെ പരിസരത്ത് നിന്ന് കഞ്ചാവ് ഉപയോഗിക്കുന്നത് ചോദ്യം ചെയ്തപ്പോഴാണ് അക്രമിച്ചത്. കല്ല് കൊണ്ട് തലയ്ക്കടിയ്ക്കുകയായിരുന്നു.
ശ്രീകാര്യം കാര്യവട്ടം സിപിഎം കുറ്റിച്ചല്‍ ബ്രാഞ്ച് സെക്രട്ടറി അനില്‍കുമാറിനാണ് അഞ്ചംഗ ലഹരിമാഫിയയുടെ ആക്രമണമേറ്റത്. ഗുരുതരമായ പരിക്കേറ്റ അനില്‍ കുമാറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ശ്രീകാര്യം പൊലീസ് കേസെടുത്തു.
Post Your Comments