COVID 19Latest NewsNewsIndia

മാസ്‌ക് ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴ: നിയന്ത്രണം ശക്തമാക്കി ഡല്‍ഹി

ഡല്‍ഹി: കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണം ശക്തമാക്കാനൊരുങ്ങി ഡല്‍ഹി സർക്കാർ. ഇതിന്റെ ഭാഗമായി ഡല്‍ഹിയിൽ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് 500 രൂപ പിഴ ഈടാക്കാനും,ഡല്‍ഹി ദുരന്ത നിവാരണ സമിതിയുടെ യോഗത്തിൽ തീരുമാനിച്ചു.

നിലവില്‍ സ്‌കൂളുകള്‍ അടയ്‌ക്കേണ്ട ആവശ്യമില്ലെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്‌കൂളുകളുടെ പ്രവര്‍ത്തനം തുടരുന്നതിനും യോഗത്തില്‍ തീരുമാനമായി. മാര്‍ക്കറ്റുകള്‍ മെട്രോസ്‌റ്റേഷനുകള്‍ എന്നിങ്ങനെ പൊതുസ്ഥലങ്ങളില്‍ കോവിഡ് പരിശോധന ശക്തമാക്കുന്നതിനും വാക്‌സിനേഷന്‍ കൂട്ടാനും യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.

‘കലാപം തടയാൻ അമിത് ഷായുടെ വീട് പൊളിക്കുക’: ജഹാംഗീർപുരിയിലെ കയ്യേറ്റം ഒഴിപ്പിക്കലിനെതിരെ എഎപി നേതാവ് രാഘവ് ഛദ്ദ

സമീപ ദിവസങ്ങളിലായി കോവിഡ് കേസുകള്‍ കൂടി വരുന്നതിനെ തുടര്‍ന്നാണ് ഇന്ന് യോഗം ചേര്‍ന്നത്. ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, റവന്യൂ മന്ത്രി കൈലാഷ് ഗഹ്ലോട്ട്, ആരോഗ്യ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവർ യോഗത്തില്‍ പങ്കെടുത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button