ErnakulamNattuvarthaLatest NewsKeralaNews

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി : ഡോക്ടർ അറസ്റ്റിൽ

തൃപ്പൂണിത്തുറ എരൂർ അയ്യമ്പള്ളിക്കാവ് റോഡിൽ ഗ്ലോസി അപ്പാർട്ട്മെന്‍റ്​ഫ്യൂഷൻ ഹോംസ് ഫ്ലാറ്റ് നമ്പർ എ3യിൽ താമസിക്കുന്ന എൻ. ശ്രീഹരിയാണ് അറസ്റ്റിലായത്

കൊച്ചി: വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതിയിൽ ഡോക്ടർ അറസ്റ്റിൽ. കളമശ്ശേരി പത്തടിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ അസ്ഥിരോഗ വിദ​ഗ്ദനായ തൃപ്പൂണിത്തുറ എരൂർ അയ്യമ്പള്ളിക്കാവ് റോഡിൽ ഗ്ലോസി അപ്പാർട്ട്മെന്‍റ്​ഫ്യൂഷൻ ഹോംസ് ഫ്ലാറ്റ് നമ്പർ എ3യിൽ താമസിക്കുന്ന എൻ. ശ്രീഹരിയാണ് അറസ്റ്റിലായത്. എറണാകുളം ടൗൺ നോർത്ത് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Read Also : ‘ദൈവത്തിന് നന്ദി’: രാജ്യത്തിനായി സ്വർണം സ്വന്തമാക്കി മാധവന്റെ മകൻ വേദാന്ത്, കൈയ്യടി

2020 ജനുവരി 26-ന് വാൽപാറയിലും ഫെബ്രുവരിയിൽ കൂർഗിലെ റിസോർട്ടിലും മാർച്ച് 15-ന് എറണാകുളം ചിറ്റൂർ റോഡിലെ ഹോട്ടലിലും 2021 ഏപ്രിൽ മുതൽ കതൃക്കടവിലെ അപ്പാർട്ട്മെന്‍റിലും എത്തിച്ച് പലതവണ പരാതിക്കാരിയെ നിർബന്ധിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button