
കൊയിലാണ്ടി: കൊയിലാണ്ടിയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു. ഓമശേരി നീലേശ്വരം മുട്ടിയാലിൽ ശിവദാസന്റെ മകൻ ആദർശ് (25) ആണ് ട്രെയിനിടിച്ച് മരിച്ചത്.
ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം. കൊയിലാണ്ടി റെയിൽവേ മേൽപ്പാലത്തിനടിയിലാണ് ട്രെയിൻ തട്ടിയത്.
കൊയിലാണ്ടി പൊലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. അമ്മ: റീന. സഹോദരി: ആദിത്യ.
Post Your Comments