കോഴിക്കോട്: മാരക മയക്കു മരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. കല്ലായ് എണ്ണപ്പാടം സ്വദേശിയായ അബു ഷഹലാണ് കോഴിക്കോട് ടൗണ്‍ പൊലീസിന്റെ പിടിയിലായത്.
കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ ഗുജറാത്തി സ്ട്രീറ്റില്‍ വെച്ചാണ് യുവാവ് പിടിയിലായത്. ഇയാളില്‍ നിന്ന് 6.7 ഗ്രാം എംഡിഎംഎയും ഒരു പൊതി കഞ്ചാവും കണ്ടെടുത്തു.15 പാക്കറ്റുകളിലാക്കി വിൽപ്പനയ്ക്ക് കൊണ്ടുവന്ന എംഡിഎംഎയ്ക്ക് ഏകദേശം 30000 രൂപ വില വരും.
Read Also : ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ: പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ഒമാൻ പോലീസ്
ടൗണ്‍ പൊലീസ് സ്റ്റേഷന് സബ് ഇൻസ്പെക്ടരായ അനൂപ് എ.പി, പ്രസാദ്, പ്രൊബോഷന് എസ്.ഐ. മുഹമ്മദ് സിയാദ്, എ.എസ്.ഐ. ഷബീര്‍, എസ്.സി.പി.ഒ മാരായ ഹസീസ്, ബിനില്‍ കുമാര്‍, സി.പി.ഒ മാരായ സജീഷ്, അനൂജ്, ജിതേന്ദ്രന് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments