ThrissurLatest NewsKeralaNattuvarthaNews

കോടതി ഉത്തരവ് ലംഘിച്ച് വീട്ടിൽ കയറി ഭാര്യയെ മർദ്ദിച്ചു : യുവാവ് പൊലീസ് പിടിയിൽ

അവിണിശേരി പെരിഞ്ചേരി തെക്കെ മേപ്പുള്ളി വീട്ടിൽ സുരേഷ് കുമാറിനെ (45) ആണ് നെടുപുഴ എസ്.ഐ. കെ. അനുദാസ് അറസ്റ്റ് ചെയ്തത്

തൃശൂർ: കോടതി ഉത്തരവ് ലംഘിച്ച് വീട്ടിൽ കയറി ഭാര്യയെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ. അവിണിശേരി പെരിഞ്ചേരി തെക്കെ മേപ്പുള്ളി വീട്ടിൽ സുരേഷ് കുമാറിനെ (45) ആണ് നെടുപുഴ എസ്.ഐ. കെ. അനുദാസ് അറസ്റ്റ് ചെയ്തത്.

ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഗാർഹിക പീഡന നിരോധന നിയമപ്രകാരമുള്ള പ്രൊട്ടക്ഷൻ ഉത്തരവ് ലംഘിച്ച് ഭാര്യയെ വീട്ടിൽ കയറി ഉപദ്രവിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്.

Read Also : ‘കുലസ്ത്രീ എന്ന് പറയുന്നത് മോശം വാക്കല്ല, ഒരു കുലത്തിന്റെ ധര്‍മം അനുസരിക്കുന്ന ആളാണ് കുലസ്‍ത്രീ’: മണികണ്ഠൻ

പെരിഞ്ചേരി സ്വദേശിനിയായ യുവതിയെ സുരേഷ് കുമാർ വീട്ടിൽ നിരന്തരമായി ശാരീരികവും മാനസികവുമായി ഉപദ്രവിക്കുന്നതിന്റെ അടിസ്ഥാനത്തിൽ, ഗാർഹിക പീഡന നിരോധന നിയമപ്രകാരം കോടതിയിൽ നിന്ന് യുവതി സംരക്ഷണ ഉത്തരവ് വാങ്ങിയിരുന്നു. എന്നാൽ, ഞായറാഴ്ച വൈകീട്ട് സുരേഷ് കുമാർ വീണ്ടും വീട്ടിലെത്തി വഴക്കുണ്ടാക്കുകയും ഭാര്യയെ ആക്രമിക്കുകയുമായിരുന്നു.

ഗ്രേഡ് എസ്.ഐ. അനിൽ, എ.എസ്.ഐ. ബാലസുബ്രഹ്മണ്യൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button