Latest NewsSaudi ArabiaNewsInternationalGulf

ഉംറ വിസകളുള്ളവർക്ക് രാജ്യത്തുടനീളം യാത്ര ചെയ്യാം: സൗദി ഹജ്ജ് മന്ത്രാലയം

റിയാദ്: ഉംറ വിസകളിൽ രാജ്യത്തേക്ക് പ്രവേശിക്കുന്ന തീർത്ഥാടകർക്ക് രാജ്യത്തുടനീളം യാത്ര ചെയ്യുന്നതിന് അനുമതിയുണ്ടെന്ന് സൗദി അറേബ്യ. ഹജ്ജ് മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഉംറ വിസയുടെ കാലാവധി അവസാനിക്കുന്നത് വരെ ഇത്തരത്തിൽ സൗദിയിലെത്തുന്നവർക്ക് സൗദിയിലുടനീളം യാത്ര ചെയ്യാമെന്ന് അധികൃതർ വ്യക്തമാക്കി.

Read Also: ‘ഓരോ ഹിന്ദുവും നാല് കുട്ടികളെ ജനിപ്പിക്കണം, അതില്‍ രണ്ട് പേരെ ആർ.എസ്.എസിന് നല്‍കണം’: വിവാദ പരാമർശവുമായി സാധ്വി ഋതംബര

ഉംറ വിസയുടെ കാലാവധി 30 ദിവസത്തേക്കാണെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ചൂണ്ടിക്കാട്ടി. ഈ കാലയളവിൽ ഉംറ തീർത്ഥാടകർക്ക് മക്ക, മദീന എന്നീ പുണ്യ നഗരങ്ങൾക്കിടയിലും, സൗദിയിലെ മറ്റു നഗരങ്ങളിലേക്കും സഞ്ചരിക്കുന്നതിന് തടസങ്ങളില്ലെന്നും അധികൃതർ വിശദമാക്കി.

Read Also: ‘കഴുകന്മാരുടെ ഇടയിലേക്കാണ് കുഞ്ഞ് പോയിരിക്കുന്നത്, ഇനി എനിക്ക് കാണണ്ട’: കണ്ണീരോടെ ജോയ്സ്നയുടെ പിതാവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button