ThiruvananthapuramLatest NewsKeralaNattuvarthaNews

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി. ശശി

ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു പി. ശശി

തിരുവനന്തപുരം: പി. ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കാൻ സി.പി.എം സംസ്ഥാന കമ്മിറ്റി തീരുമാനം. നിലവിലെ പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ ഒഴിവിലാണ് പി. ശശിയുടെ നിയമനം.

രണ്ടാം തവണയാണ് പി.ശശി പൊളിറ്റിക്കൽ സെക്രട്ടറി പദവിയിൽ എത്തുന്നത്. ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു പി. ശശി.

കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ശശിയെ ലൈംഗിക പീഡന ആരോപണത്തെ തുടര്‍ന്ന് 2011ൽ പാർട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. ഈ കേസില്‍ 2016ൽ കോടതി കുറ്റവിമുക്തനാക്കി. 2018 ജൂലൈയിലാണ് പാർട്ടിയിൽ തിരിച്ചെത്തിയത്. 2019ൽ കണ്ണൂർ ജില്ലാ കമ്മിറ്റിയിലും ഈ സമ്മേളന കാലത്ത് സംസ്ഥാന കമ്മിറ്റിയിലും തിരിച്ചെത്തി. പി. ശശി പുറത്തായപ്പോഴാണ് പി. ജയരാജൻ കണ്ണൂർ ജില്ലാ സെക്രട്ടറിയായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button