Latest NewsNewsSaudi ArabiaInternationalGulf

ഓൺലൈൻ വഴി സാധനം വിൽക്കാൻ ലൈസൻസ് നിർബന്ധം: അറിയിപ്പുമായി സൗദി അറേബ്യ

റിയാദ്: രാജ്യത്ത് ഓൺലൈൻ വഴി സാധനങ്ങൾ വിൽക്കാൻ ലൈസൻസ് നിർബന്ധമാണെന്ന് വ്യക്തമാക്കി സൗദി അറേബ്യ. ഓൺലൈനിലൂടെ സാധനങ്ങൾ വിൽക്കുന്നവർക്ക് ഇ-സ്റ്റോർ ലൈസൻസ് നിർബന്ധമാണ്. വാണിജ്യ മന്ത്രാലയത്തിൽ റജിസ്റ്റർ ചെയ്‌തോ മാനവശേഷി സാമൂഹിക വികസന മന്ത്രാലയത്തിൽ നിന്ന് ഫ്രീലാൻസ് ലൈസൻസ് എടുത്തോ പ്രവർത്തനം നിയമവിധേയമാക്കണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം.

Read Also: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലോഡ്ജിൽ തങ്ങി പ്രണയം നടിച്ച് തട്ടിക്കൊണ്ടു പോകാൻ ശ്രമം: 3 പേർ അറസ്റ്റിൽ

ഇ-കൊമേഴ്സ് ഇടപാടുകളുടെ വിശ്വാസ്യത വർദ്ധിപ്പിക്കുന്നതിനും ഉപഭോക്തൃ-വ്യാപാരി അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വ്യാജ ബിസിനസുകൾ ഇല്ലാതാക്കുന്നതിനും വേണ്ടിയാണ് പുതിയ നടപടി. ലൈസൻസില്ലാത്ത ഇ-സ്റ്റോറുകൾ ഉപഭോക്താക്കളുടെ അവകാശങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി കർശനമാക്കിയത്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Read Also: റോക്കി ഭായിയുടെ രണ്ടാം വരവ്: ഹിന്ദി സിനിമകളെ റീപ്ലേയ്സ് ചെയ്ത് കെ.ജി.എഫ്, കുറിച്ചത് 29 ഇന്ത്യന്‍ സിനിമ റെക്കോഡുകള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button