കൊച്ചി: വിവാദ വിവാഹത്തിൽ നിർണ്ണായക വിധിയുമായി താമരശ്ശേരി കോടതി. കോടഞ്ചേരിയിലെ ജോയ്സ്ന-ഷിജിൻ ദമ്പതികളുടെ മിശ്ര വിവാഹത്തിലാണ് ജ്യോത്സ്നയെ ഭർത്താവിനൊപ്പം വിട്ടുകൊണ്ട് കോടതി വിധി പ്രഖ്യാപിച്ചിരിക്കുന്നത്.
Also Read:അങ്കമാലിയിൽ വീട്ടമ്മ കൃഷിയിടത്തില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍
ജോയ്സ്നയുടെ പിതാവ് ജോസഫ് നൽകിയ ഹേബിയസ് കോര്‍പ്പസ് ഹർജി പ്രകാരം, ജ്യോത്സ്നയെ ഭര്‍ത്താവ് ഷെജിന്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്നായിരുന്നു കുടുംബത്തിന്‍റെ ആരോപണം. ഇതിനെ തുടർന്നാണ് ഇരുവരെയും കോടതിയിൽ നേരിട്ട് ഹാജരാക്കാൻ പോലീസിനോട് കോടതി നിർദ്ദേശിച്ചിരുന്നു.
എന്നാൽ, ഹർജി പരിഗണിച്ചപ്പോള്‍ തന്നെ ജോയ്സ്ന ഭര്‍ത്താവ് ഷെജിനൊപ്പം താമരശേരി കോടതിയില്‍ ഹാജരായി സ്വന്തം ഇഷ്ടപ്രകാരമാണ് വീട് വിട്ടിറങ്ങിയതെന്ന് അറിയിച്ചിരുന്നു. ജോയ്സ്നയുടെയും ഷിജിന്റെയും മിശ്ര വിവാഹം വലിയ വിവാദങ്ങളാണ് സംസ്ഥാനത്ത് സൃഷ്ടിച്ചത്.
Post Your Comments