മദ്യപിക്കുമ്പോള്‍ അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷണം, പ്രത്യേകിച്ച് ‘ജങ്ക് ഫുഡ്’ കഴിക്കുന്നത് അത്ര പന്തിയല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതായത്, മദ്യപിക്കുമ്പോള്‍ ശരീരം ആല്‍ക്കഹോളിനെ പുറന്തള്ളാന്‍ ശ്രമിക്കും. കൂടുതല്‍ സമയം ആല്‍ക്കഹോള്‍ ശരീരത്തിലിരുന്നാല്‍ വിഷാംശമാകുമെന്നത് കൊണ്ടാണിത്. ഇതിന് വേണ്ടി ശ്രമിക്കുന്നതിനിടെ അകത്തെത്തുന്ന കൊഴുപ്പിനെ എരിച്ചു കളയാന്‍ ശരീരത്തിന് കഴിയാതെ വരും.
ഇത്തരത്തില്‍ എരിച്ചുകളയാത്ത കൊഴുപ്പെല്ലാം ശരീരത്തില്‍ അങ്ങനെ തന്നെ അടിഞ്ഞുകൂടും. ഇത് ഇടക്കിടെ സംഭവിച്ചാല്‍ പിന്നെ പറയേണ്ടതില്ലല്ലോ, ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടിക്കൊണ്ടേയിരിക്കും. അമിതവണ്ണം മാത്രമല്ല, അനാരോഗ്യകരമായ കൊഴുപ്പ് വര്‍ധിക്കുന്നതായിരിക്കും ഏറ്റവും വലിയ വെല്ലുവിളിയാവുക. ഇത് ഒരു ദിവസമാണെങ്കില്‍ പോലും ചിലരെ ഗുരുതരമായി ബാധിച്ചേക്കാം. വയറുമായി ബന്ധപ്പെട്ട അസ്വസ്ഥതകള്‍ക്കായിരിക്കും വളരെ എളുപ്പത്തില്‍ വഴിവയ്ക്കുക. സ്ഥിരമായി ഈ രീതി പിന്തുടര്‍ന്നാല്‍ തീര്‍ച്ചയായും വിവിധ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് ഇത് ഗതി മാറിയേക്കും.
Read Also : ‘നോ കൂൾ ഒൺലി ഹോട്ട്’, വാഹനങ്ങളില്‍ കൂളിംഗ് ഫിലിം ഒട്ടിച്ചാൽ കടുത്ത നടപടിയെന്ന് ഗതാഗത മന്ത്രി
ഏത് ആഘോഷപരിപാടിയില്‍ ആയാലും നമ്മുടെ ശരീരത്തിന് താങ്ങാവുന്നയത്ര ആല്‍ക്കഹോള്‍ മാത്രം കഴിക്കുക. മദ്യം വിഷം തന്നെയാണെന്നും അതിനെ ചെറുക്കാന്‍ ശരീരത്തിന് പ്രത്യേക കഴിവ് ആവശ്യമാണെന്നും തിരിച്ചറിയുക. മദ്യപിക്കുമ്പോള്‍ കഴിവതും ജങ്ക് ഫുഡ്- അല്ലെങ്കില്‍ അത്തരത്തില്‍ അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണം ഒഴിവാക്കുക.
Post Your Comments