തിരുവനന്തപുരം: ജീവനക്കാരെ സീറ്റിലിരുത്തി ജോലിചെയ്യിക്കാന്‍ പുതിയ സംവിധാനവുമായി സെക്രട്ടേറിയറ്റ്. ജീവനക്കാരെ പൂര്‍ണമായും സെന്‍സര്‍ വലയത്തിലാക്കുന്ന പഞ്ചിങ്ങ് ആക്സസ് കണ്‍ട്രോള്‍ സിസ്റ്റം ഉടന്‍ പ്രാബല്യത്തിൽ വരും.
ജീവനക്കാര്‍ ഏഴു മണിക്കൂറും സീറ്റില്‍ ഇരുന്ന് ജോലി ചെയ്യുന്നു എന്ന കാര്യം ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണ് പുതിയ സംവിധാനം. ഈ സംവിധാനം നടപ്പിലാകുന്നതോടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ അരിമണിക്കൂറിലേറെ പുറത്ത് പോയാല്‍ അന്നത്തെ ദിവസം അവധിയായി കണക്കാക്കും. ഏഴ് മണിക്കൂര്‍ നേരം ജോലി ചെയ്യണമെന്നാണ് സെക്രട്ടേറിയറ്റ് ജീവനക്കാരോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇത് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് പുതിയ സംവിധാനം. മറ്റ് ആവശ്യങ്ങള്‍ക്ക് വകുപ്പുകളിലേക്കും മറ്റും പോവുകയാണെങ്കില്‍ അത് ഔദ്യോഗിക ആവശ്യമാണെന്ന് രേഖപ്പെടുത്തിയാല്‍ മാത്രമേ അവധി എന്ന നിബന്ധന ഒഴിവായിക്കിട്ടുകയുള്ളു.
Post Your Comments