കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഈ മാസത്തെ ഉയര്‍ന്ന നിലയില്‍ തന്നെ തുടരുന്നു. 39,880 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 4985 രൂപയാണ് വില.
തുടര്‍ച്ചയായി നാലുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില ഇന്നലെ 240 രൂപ വര്‍ധിച്ചിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 38,480 രൂപയായിരുന്നു സ്വര്‍ണ വില. ഏഴാം തിയതി മുതല്‍ സ്വര്‍ണ വിലയില്‍ വര്‍ധനയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 12 ദിവസത്തിനിടെ ഏഴുതവണയാണ് വില വര്‍ധിച്ചത്. ഈ ദിവസങ്ങളില്‍ പവന് 1600 രൂപയാണ് ഉയര്‍ന്നത്.
Post Your Comments