KeralaLatest NewsNews

തൽക്കാലം നിർത്തുന്നു: സത്യാഗ്രഹ സമരം അ‌വസാനിപ്പിച്ച് കെ.എസ്.ഇ.ബി.

തിരുവനന്തപുരം: വൈദ്യുതി ഭവന് മുന്നിലെ ഓഫീസേഴ്സ് അസോസിയേഷൻറെ സത്യാഗ്രഹ സമരം അവസാനിപ്പിച്ചു. ഇനി ജനങ്ങളിലേക്ക് ഇറങ്ങാനാണ് സംഘടനയുടെ തീരുമാനം. പ്രക്ഷോഭ സാഹചര്യം ജനങ്ങളെ ബോധ്യപ്പെടുത്താനായി, സംസ്ഥാനമൊട്ടാകെ ഒരു മാസം നീണ്ട് നിൽക്കുന്ന പ്രചരണ പരിപാടി സംഘടിപ്പിക്കും. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ മെയ് 16 മുതൽ ചട്ടപ്പടി സമരം തുടങ്ങാനാണ് തീരുമാനം.

അതേസമയം, നിലപാടിൽ ഉറച്ചു നിൽക്കുന്ന ചെയർമാൻ ബി അശോക്, കൂടുതൽ അച്ചടക്ക നടപടിക്കൊരുങ്ങുകയാണ്. കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷൻറെ സത്യാഗ്രഹ സമരത്തിൻറെ ഫ്യൂസ് തത്ക്കാലത്തേക്ക് ഊരി. നേതാക്കളുടെ സ്ഥലം മാറ്റ ഉത്തരവ് പിൻവലിക്കില്ലെന്ന നിലപാടിൽ ചെയർമാൻ ഉറച്ച് നിൽക്കുകയാണ്. നേതാക്കളുടെ സ്ഥലം മാറ്റ ഉത്തരവ് പിൻവലിക്കില്ലെന്ന നിലപാടിൽ ചെയർമാൻ ഉറച്ച് നിൽക്കുകയാണ്.

മുന്നണിയും നേത്വത്വവും കൈവിട്ടതോടെയാണ് തത്ക്കാലം പിന്നോട്ട് നീങ്ങാൻ അസോസിയേഷൻ നിർബന്ധിതമായത്. പ്രക്ഷോഭ സാഹചര്യം ജനങ്ങളെ ബോധ്യപ്പെടുത്തും. നാളെ മുതൽ മെയ് 2 വരെ ജനപ്രതിനിധികളെയടക്കം കണ്ട് വിശദീകരണ കുറിപ്പ് നൽകും.
മെയ് മൂന്ന് മുതൽ സംസ്ഥാനത്ത് 2 മേഖലാ ജാഥകൾ തുടങ്ങും. മെയ് 16 നകം അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ, ചട്ടപ്പടി സമരത്തിലേക്കും, നിരാഹാര സത്യാഗ്രഹത്തിലേക്കും നീങ്ങും. സർവ്വീസ് ചട്ട ലംഘനത്തിന് നടപടിയെടുക്കുമെന്ന ചെയർമാൻറെ ഉത്തരവ് തള്ളി, ആയിരത്തോളം പേരെ അണിനിരത്തി ഓഫീസേഴ്സ് അസോസിയേഷൻ ഇന്ന് വൈദ്യുതി ഭവൻ വളഞ്ഞിരുന്നു.

നാളെ ഓഫീസർമാരുടെ എല്ലാ സംഘടനകളുമായും ചർച്ച നടത്താമെന്നാണ് വൈദ്യുതി മന്ത്രി വ്യക്തമാക്കിയത്. അനുകൂല തീരുമാനം ഉടനുണ്ടാകില്ലെന്ന് ഉറപ്പായതും സമരം തത്കാലത്തേക്ക് അവസാനിപ്പിക്കാൻ കാരണമായി.

അ‌തേസമയം, ഏപ്രിൽ 5 ന് സത്യാഗ്രഹ സമരത്തിൻറെ ഭാഗമായി ബോർഡ് യോഗത്തിലേക്ക് തള്ളിയക്കയറിയ 18 പേരെ തിരിച്ചറിഞ്ഞു. വീഡിയോ ദൃശ്യങ്ങളടക്കം പരിശോധിച്ച് ചീഫ് വിജിലൻസ് ഓഫീസറാണ് നടപടിക്ക് ശുപാർശ ചെയ്തത്. ഇക്കാര്യത്തിൽ ബോർഡ് തീരുമാനം ഉടനുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button