CinemaMollywoodLatest NewsKeralaNewsEntertainment

ദയ അശ്വതി മൂന്നാമതും വിവാഹിത ആയി, ആശംസകളുമായി ബിഗ് ബോസ് ആരാധകർ

മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് ദയ അശ്വതി. ബിഗ് ബോസിൽ നിന്നും തിരിച്ചിറങ്ങിയപ്പോൾ തനിക്കൊരു പ്രണയമുണ്ടെന്ന് ദയ വെളിപ്പെടുത്തിയിരുന്നു. കാമുകനായ ഉണ്ണിയെ വിവാഹം ചെയ്‌തെന്നും ദയ അറിയിച്ചു. എന്നാല്‍, ഉണ്ണിയുമായുള്ള വിവാഹത്തില്‍ നിന്നും ദയ പതുക്കെ പിന്മാറി. താരത്തിന്റെ രണ്ടാം വിവാഹം ആയിരുന്നു അത്. ആദ്യ വിവാഹത്തിൽ ദയയ്ക്ക് രണ്ട് കുട്ടികൾ ഉണ്ട്. രണ്ടാം വിവാഹവും പരാജയമായതോടെ, ദയ ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി വിദേശത്തേക്ക് പോയിരുന്നു. ഇപ്പോഴിതാ, താൻ വീണ്ടും വിവാഹിതയായെന്ന് അറിയിക്കുകയാണ് ദയ.

ഫേസ്‌ബുക്കിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ്, താൻ മൂന്നാമതും വിവാഹിതയായ കാര്യം ദയ അശ്വതി അറിയിച്ചത്. കൊട്ടും കുരവയും ഇല്ലാതെ തങ്ങൾ ഒന്നാവുകയാണെന്നും മരണം വരെ ഇനി ഒരുമിച്ചുണ്ടാകുമെന്നും ദയ അശ്വതി പറയുന്നു. താരത്തിന് ആശംസകൾ അറിയിച്ച് ബിഗ് ബോസ് ആരാധകർ രംഗത്തെത്തി. ഒളിവും മറയുമില്ലാത്ത ജീവിതമാണ് ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ ദയ പക്ഷെ, ഭർത്താവിന്റെ ഫോട്ടോ പങ്കുവെച്ചിട്ടില്ല. സോഷ്യൽ മീഡിയ അദ്ദേഹത്തിന് ഇഷ്ടമല്ലെന്നും അതിനാൽ, ഫോട്ടോ പങ്കുവെയ്ക്കുന്നില്ലെന്നും താരം പറയുന്നു.

ദയ അശ്വതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

കൊട്ടും കുരവയും , ഇല്ലാതെ ഞങ്ങൾ ഒന്നാവുകയാണ്… എന്നെ മനസ്സ് തുറന്ന് സ്നേഹിക്കുന്ന ഒരു മനസ്സ് അതു മതി എനിക്ക് …….
ഇന്നു മുതൽ ഇനിയുള്ള കാലം ഞങ്ങൾ ഒരുമിച്ച് മരണം വരേയും …… പരസ്പരം ഒരു ഒളിവും മറവും ഇല്ലാത്ത
ജീവിതമാണ് ഞങ്ങൾ ജീവിക്കാൻ ആഗ്രഹിക്കുന്നത്. സോഷ്യൽ മീഡിയ അദ്ദേഹത്തിന് ഇഷ്ട്ടമല്ലാത്ത കാരണത്താൽ ഞാൻ അദ്ദേഹത്തിന്റെ ഫോട്ടോ ഞാൻ FBയിൽ പോസ്റ്റ് ചെയ്യുന്നില്ല ……. എന്റെ ഇഷ്ട്ടത്തിനും ……. എന്റെ സന്തോഷത്തിനും വേണ്ടി മാത്രം മുൻഗണന കൊടുക്കുന്ന അദ്ദേഹത്തെ ഇന്ന് ഞാൻ ദൈവതുല്യമായി സ്നേഹിക്കുന്നു. കഴിഞ്ഞു പോയ കാര്യങ്ങൾ പറഞ്ഞ് ഒരിക്കലും നിന്റെ കണ്ണ് നിറയരുത് ഒരിക്കലും എന്ന് എന്നെ ആശ്വസിപ്പിക്കുന്ന അദ്ദേഹത്തെ എനിക്ക് തന്ന ദൈവത്തോട് ഒരായിരം നന്ദി ….. തൽക്കാലം എന്റെ ജോലി നിർത്തുകയാണ്
ഞാൻ ജോലി ചെയ്യുന്നത് അദ്ദേഹത്തിന് ഇഷ്ട്ടമല്ല ……. അതുകൊണ്ട് മാത്രം …….. അദ്ദേഹത്തിന്റെ കാര്യങ്ങൾ നോക്കി അദ്ദേഹത്തിന് വെച്ച് വിളമ്പി നല്ല ഒരു ഭാര്യയായി ഇനിയുള്ള ഈ കൊച്ചു ജീവിതം ഞാൻ ആസ്വതിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button