
ലക്‌നൗ: ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍, ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലക്‌നൗവില്‍ മാസ്‌ക് നിര്‍ബന്ധമാക്കി യുപി സര്‍ക്കാര്‍. ആറ് ദേശീയ തലസ്ഥാന പ്രദേശങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. എന്‍സിആര്‍ മേഖലകളായ ഗൗതം ബുദ്ധ നഗര്‍, ഗാസിയാബാദ്, ഹാപുര്‍, മീററ്റ്, ബുലന്ദ്ഷഹര്‍, ഭാഗ്പത് എന്നിവിടങ്ങളിലാണ് മാസ്‌ക് നിര്‍ബന്ധമാക്കിയിരിക്കുന്നത്.
അവസാന 24 മണിക്കൂറില്‍ 65 പുതിയ കേസുകളാണ് ഗൗതം ബുദ്ധ നഗറില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗാസിയാബാദില്‍ 20, ലക്‌നൗവില്‍ 10 എന്നിങ്ങനെയാണ് കോവിഡ് നിരക്ക്. സ്ഥിതിഗതികള്‍ കര്‍ശനമായി നിരീക്ഷിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടിട്ടുണ്ട്. കോവിഡ് കുറയുന്ന സാഹചര്യത്തില്‍ യുപി സര്‍ക്കാര്‍ മാസ്‌ക് ധരിക്കുന്നത് ഈ മാസം ആദ്യം നിര്‍ബന്ധമല്ലാതാക്കിയിരുന്നു.
Post Your Comments