ThiruvananthapuramLatest NewsKeralaNattuvarthaNews

ബിഎസ്എന്‍എല്‍ 4ജി ട്രയല്‍ റണ്‍ കേരളത്തിൽ

4ജി ലോഞ്ച് ഇപ്പോള്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസുമായി സഹകരിച്ചാണ് നടക്കുന്നത്

തിരുവനന്തപുരം: ഡിസംബറില്‍ സംസ്ഥാനവ്യാപകമായി അവതരിപ്പിക്കുന്നതിന് മുന്നോടിയായി ബിഎസ്എന്‍എല്‍ 4ജിയുടെ ട്രയല്‍ റണ്‍ ഓഗസ്റ്റ് മാസത്തോടെ കേരളത്തിലെ നാല് നഗരങ്ങളില്‍ ആരംഭിക്കും. ഏറെ കാലതാമസം നേരിട്ട 4ജി ലോഞ്ച് ഇപ്പോള്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസുമായി സഹകരിച്ചാണ് നടക്കുന്നത്.

Also read : ലോറിയിൽ ഇടിച്ച് കാർ അ‌പകടത്തിൽ പെട്ടു: കാറിലുള്ളവർ ഇറങ്ങിയോടി, പിന്നീട് കാറിൽ കണ്ടെത്തിയത് രക്തക്കറയുള്ള വടിവാൾ

ചൈനീസ് വിതരണക്കാരുടെ പങ്കാളിത്തത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് നേരത്തെയുള്ള ടെന്‍ഡര്‍ ഒഴിവാക്കി. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ടിസിഎസ് ട്രയല്‍ റണ്‍ ആരംഭിക്കുമെന്ന് കേരള സര്‍ക്കിള്‍ ബിഎസ്എന്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍ വിനോദ് പറഞ്ഞു.

പരമാവധി മൊബൈല്‍ ട്രാഫിക് ഉള്ള നഗരപ്രദേശങ്ങളിലാണ് ട്രയല്‍ റണ്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. പ്രകടനം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ഡിസംബറോടെ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുമെന്നും വിനോദ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button