കോഴിക്കോട് : സിറ്റി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഗുജറാത്തി സ്ട്രീറ്റില്‍ വെച്ച് മാരക മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയില്‍. കല്ലായ് എണ്ണപ്പാടം സ്വദേശിയായ അബു ഷഹലാണ് കോഴിക്കോട് ടൌണ്‍ പോലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്നും 6.7 ഗ്രാം എംഡിഎംഎയും ഒരു പൊതി കഞ്ചാവും കണ്ടെടുത്തു.
15 പാക്കറ്റുകളിലാക്കി വില്പനക്ക് കൊണ്ടുവന്ന MDMA ക്കു ഏകദേശം 30000 രൂപ വില വരും. മുൻപും ഇയാൾക്കെതിരെ മയക്ക് മരുന്ന് ഉപയോഗത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. അടുത്ത കാലങ്ങളിലായി നഗരത്തില്‍ മയക്കു മരുന്നിന്റെ ഉപയോഗം വ്യാപിച്ചു വരുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.
Post Your Comments