KozhikodeKeralaNattuvarthaLatest NewsNews

നിലവില്‍ കോണ്‍ഗ്രസിനൊപ്പം, ഭാവിയിലെ കാര്യം പറയാന്‍ കഴിയില്ല, കരുണാകരന്റെ മക്കളോട് പാര്‍ട്ടിക്ക് ചിറ്റമ്മ നയം: പദ്മജ

കോഴിക്കോട്: നിലവില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കൊപ്പമാണെന്നും ഭാവിയിലെ കാര്യം തനിക്ക് പറയാന്‍ കഴിയില്ലെന്നും വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് പദ്മജ വേണുഗോപാല്‍. കഴിവില്ലാത്തതുകൊണ്ടോ, വര്‍ക്ക് ചെയ്യാത്തതുകൊണ്ടോ അല്ല താൻ പല സ്ഥലങ്ങളിലും തഴയപ്പെടുന്നതെന്നും അര്‍ഹതയില്ലാത്ത പലരും കയറിവരുന്നത് കാണുമ്പോള്‍ വിഷമമുണ്ടെന്നും പദ്മജ വേണുഗോപാൽ പറഞ്ഞു.

അര്‍ഹതയില്ലാത്തവര്‍ക്ക് അംഗീകാരം കിട്ടുമ്പോള്‍ തനിക്കൊന്നുമില്ലെന്നും എന്നാല്‍, എവിടെയൊക്കയോ ഒരു പക്ഷാഭേദം കാണിക്കുന്നുണ്ട് എന്ന വിഷമം തോന്നാറുണ്ടെന്നും പത്മജ പറഞ്ഞു. രാജ്യസഭാ സീറ്റ് ജെബി മേത്തറിന് കൊടുക്കമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും എന്നാൽ, സീറ്റ് ഒരു വനിതയ്ക്ക് നല്‍കിയതില്‍ സന്തോഷമുണ്ടെന്നും അവർ വ്യക്തമാക്കി. കെ കരുണാകരന്റെ മക്കളോട് കോൺഗ്രസ് പാര്‍ട്ടിക്ക് ഒരു ചിറ്റമ്മ നയം പണ്ടേയുണ്ടെന്നും പത്മജ കൂട്ടിച്ചേർത്തു.

ലാപ്‌ടോപ് പൊട്ടിത്തെറിച്ച് സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ക്ക് പൊള്ളലേറ്റു : യുവതിയുടെ നില അതീവ ഗുരുതരം

‘അധികാരമില്ലെങ്കിലും ജനങ്ങളെ സേവിക്കാന്‍ എനിക്കാകും. സഹോദരങ്ങള്‍ തമ്മിലെന്ന നിലയില്‍ ഞാനും മുരളീധരനും ഇടക്ക് ഇണക്കത്തിലും പിണക്കത്തിലും ആകാറുണ്ട്. നിലവില്‍ ഇണക്കത്തിലാണ്. അനിയത്തി വീട്ടിലെ കാര്യങ്ങളൊക്കെ നോക്കി വീട്ടില്‍ കഴിഞ്ഞാല്‍ മതി, എന്ന ധാരണ അദ്ദേഹത്തിനുണ്ടോ എന്ന് അറിയില്ലെങ്കിലും മുരളീധരന്റെ ചുറ്റുമുള്ളവര്‍ക്ക് അങ്ങനെയുണ്ട്,’ പത്മജ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button