ത്വക്കില്‍ എണ്ണമയം ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയുടെ പ്രവര്‍ത്തനഫലമായി തലയോട്ടിയിലും സ്വാഭാവികമായി എണ്ണമയം ഉണ്ടാകും. ഇതില്‍ പൊടിയും അഴുക്കും അടിഞ്ഞുകൂടിയാണ് താരന്‍ ഉണ്ടാകുന്നത്. എണ്ണമയത്തോടും എണ്ണമയമില്ലാതെ വരണ്ടും താരന്‍ വരാനുളള സാധ്യതയുണ്ട്. തലയില്‍ ചെതുമ്പല്‍ പോലെ വരുന്ന ഇന്‍ഫെക്ഷന്‍ വേരുകളിലേക്ക് ബാധിച്ചാല്‍ ക്രമേണ മുടിയുടെ വളര്‍ച്ച മുരടിക്കുകയും കൊഴിയുകയും ചെയ്യും.
ഒരു മുറി ചെറുനാരങ്ങയുടെ നീര് ഒരു കപ്പ് വെള്ളത്തില്‍ ചേര്‍ത്ത് തലയോട്ടിയും മുടിയും കഴുകുന്നത് താരനകറ്റാന്‍ നല്ലതാണ്. കറ്റാര്‍വാഴയുടെ ജെല്‍ തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ച് 15 മിനിറ്റിന് ശേഷം കഴുകാം.
ചെമ്പരത്തിയുടെ ഇലയും പൂവും കുറച്ച് തുളസിയിലയോ പുതിനയിലയോ കൂടി ചേര്‍ത്ത് അരച്ചെടുത്ത് തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ച ശേഷം കഴുകി കളയാം. മുട്ടയുടെ മഞ്ഞ തലയില്‍ തേച്ച് അര മണിക്കൂര്‍ കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.
പാളയംകോടന്‍ പഴം ഉടച്ച് തലയില്‍ തേച്ച ശേഷം കഴുകിക്കളയാം. സവാളയോ ചുവന്നുളളിയോ വെള്ളം ചേര്‍ക്കാതെ അരച്ച് പിഴിഞ്ഞെടുത്ത് നീര് തലയോട്ടിയിലും മുടിയിലും തേച്ചുപിടിപ്പിക്കുക. 15 മിനിറ്റിന് ശേഷം കഴുകി കളയാം.
Read Also : മെഡിക്കൽ കോളേജിലെ യാത്രാക്ലേശത്തിന് പരിഹാരം: ഫ്‌ളൈ ഓവർ യാഥാർത്ഥ്യമാകുന്നു
കീഴാര്‍നെല്ലി ചതച്ച് താളിയാക്കി തലയില്‍ തേച്ച് കുളിക്കാം. ആല്‍മണ്ട് ഓയിലിനോടൊപ്പം ഒലീവ് ഓയിലും ചേര്‍ത്ത് തലയില്‍ തേക്കുന്നത് താരന്‍ നിയന്ത്രിക്കാന്‍ സഹായകരമാകും.
വെളിച്ചെണ്ണയും ഒലീവെണ്ണയും രണ്ട് ടീ സ്പൂണ്‍ വീതം, രണ്ട് ടീസ്പൂണ്‍ തേന്‍, മൂന്ന് ടീസ്പൂണ്‍ തൈര് എന്നിവ ഒരുമിച്ചു ചേര്‍ത്ത് കുഴമ്പു പരുവത്തിലാക്കി മുടിയുടെ അറ്റം വരെ തേച്ചുപിടിപ്പിക്കുക. ഒരു മണിക്കൂറിന് ശേഷം കഴുകി കളയാം.
ഉണങ്ങിയ നെല്ലിക്കയുടെ പൊടി തുളസി ഇലയ്ക്കൊപ്പം അരച്ച മിശ്രിതം ആക്കുക. ഇത് തലയില്‍ തേച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകി കളയുക. തലയില്‍ പുരട്ടാന്‍ ആവശ്യമായ വെളിച്ചെണ്ണയില്‍ ഒരു ടീസ്പൂണ്‍ നാരങ്ങാ നീര് ചേര്‍ത്ത് തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. അര മണിക്കൂര്‍ കഴിഞ്ഞ് ശക്തി കുറഞ്ഞ ഒരു ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.
അല്പം വെളിച്ചെണ്ണയിലോ തൈരിലോ വേപ്പിന്‍റെ നീര് ചേര്‍ത്ത് തലയില്‍ തേക്കുന്നത് താരനകറ്റാന്‍ സഹായിക്കും.
Post Your Comments