News

ജസ്‌ന സിറിയയിലാണെന്ന വാര്‍ത്ത വ്യാജം, ഇത്തരത്തിലുള്ള ഒരു കണ്ടെത്തലും നടത്തിയിട്ടില്ല : പ്രതികരിച്ച് സി.ബി.ഐ

തിരുവനന്തപുരം: കാഞ്ഞിരപ്പള്ളിയില്‍ നിന്നും കാണാതായ ജസ്‌ന മരിയ ജയിംസിനെ സിറിയയില്‍ കണ്ടെത്തിയെന്ന വാര്‍ത്ത തെറ്റാണെന്ന് സി.ബി.ഐ. സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പടെ ജെസ്‌നയെ സിറിയയില്‍ കണ്ടെത്തി എന്ന നിലയില്‍ പ്രചരണമുണ്ടായതോടെയാണ് സി.ബി.ഐ ഇത് വ്യാജമാണെന്ന് അറിയിച്ച് രംഗത്ത് എത്തിയത്. അത്തരം കണ്ടെത്തലുകളൊന്നും നടത്തിയിട്ടില്ലെന്നും സി.ബി.ഐ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Read Also : റോയ് വയലാറ്റിനെതിരായ പോക്സോ കേസിൽ വഴിത്തിരിവ്: പിന്നിൽ, അഞ്ജലി ഒരുക്കിയ കെണിയെന്ന് കണ്ടെത്തൽ

2018 മാര്‍ച്ച് 22നാണ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനി ജസ്‌ന മരിയ ജയിംസിനെ കാണാതായത്. തുടര്‍ന്ന് ലോക്കല്‍ പൊലീസ് മുതല്‍ വിവിധ ഏജന്‍സികള്‍ കേസ് അന്വേഷിച്ചെങ്കിലും ജസ്‌നയെ ഇതുവരെ കണ്ടെത്താനായിരുന്നില്ല. ഇതോടെ, 2021 ഫെബ്രുവരിയില്‍ കേസ് സി.ബി.ഐയ്ക്ക് കൈമാറുകയായിരുന്നു.

2018 മാര്‍ച്ച് 22ന് ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞായിരുന്നു ജസ്‌ന വീട്ടില്‍ നിന്ന് പോയത്. തുടര്‍ന്ന് തിരിച്ചുവരാതായതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത വെച്ചൂച്ചിറ പൊലീസാണ് ആദ്യം അന്വേഷിച്ചത്. എന്നാല്‍, ജസ്‌നയെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. ഇതോടെ, കേസ് അന്വേഷണം തിരുവല്ല ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം ഏറ്റെടുക്കുകയായിരുന്നു. ജെസ്‌നയുമായി സൗഹൃദമുണ്ടായിരുന്ന സഹപാഠിയെ പല തവണ ചോദ്യം ചെയ്തിരുന്നു. അന്വേഷണത്തില്‍ ഒരു വിവരവും ലഭിക്കാതെ വന്നതോടെ കഴിഞ്ഞ സെപ്റ്റംബറില്‍ എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചു. പിന്നീട് ക്രൈംബ്രാഞ്ചിനും കൈമാറി.

പൂനെ, ബംഗളൂരു, മുംബൈ, ചെന്നൈ,തുടങ്ങിയ സ്ഥലങ്ങളില്‍ ജസ്നയെ കണ്ടുവെന്ന തരത്തില്‍ വിവരങ്ങള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ജസ്നയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം ഉള്‍പ്പെടെ പ്രഖ്യാപിച്ചിട്ടും ഫലമുണ്ടായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button