ThiruvananthapuramKeralaNattuvarthaLatest NewsNews

വാഹനങ്ങളിൽ സൺഫിലിം ഒട്ടിക്കുവാൻ അനുമതിയില്ല: ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി ആന്റണി രാജു

തിരുവനന്തപുരം: വാഹനങ്ങളിൽ സൺഫിലിം ഒട്ടിക്കുവാൻ അനുമതിയില്ലെന്ന് വ്യക്തമാക്കി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. വാഹനങ്ങളുടെ മുൻ-പിൻ സേഫ്റ്റി ഗ്ലാസ്സുകളിൽ കുറഞ്ഞത് 70 ശതമാനവും വശങ്ങളിൽ 50 ശതമാനവും സുതാര്യത ഉറപ്പു വരുത്തണമെന്ന് കേന്ദ്ര മോട്ടോർ വാഹനചട്ടത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും കൂളിംഗ് ഫിലിം, റ്റിന്റഡ് ഫിലിം, ബ്ലാക്ക് ഫിലിം എന്നിവ വാഹനങ്ങളുടെ ഗ്ലാസ്സുകളിൽ ഒട്ടിക്കരുത് എന്ന് കോടതി വിധി നിലവിലുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇത് സംബന്ധിച്ചുള്ള നിലവിലെ നിയമം ദുർവ്യാഖ്യാനം ചെയ്ത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് വിശദീകരണമെന്നും ആന്റണി രാജു വ്യക്തമാക്കി. ഗ്ലെയിസിങ് പ്ലാസ്റ്റിക് ഒട്ടിക്കുന്നത് സംബന്ധിച്ച് ആവശ്യമെങ്കിൽ നിയമോപദേശം തേടുമെന്നും മന്ത്രി പറഞ്ഞു.

സൗഹൃദ ബന്ധത്തെ എതിർത്തു: കൗമാരക്കാരിയുടെ സഹോദരനെ സുഹൃത്തുക്കൾ കഴുത്തറുത്ത് കൊന്നു

നിലവിൽ വാഹനങ്ങളിൽ സൺഫിലിം ഉപയോഗിക്കാൻ നിയമം അനുവദിക്കുന്നില്ല. അതിനാൽ, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് നിർദ്ദേശം നൽകിയതായും ആന്റണി രാജു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button