കൊച്ചി: പാലക്കാട് എലപ്പുള്ളിയിൽ പോപ്പുലർ ഫ്രണ്ട് ഏരിയ പ്രസിഡന്‍റ് എ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൾ സത്താർ. കൊലപാതകം ആസൂത്രിതമാണെന്നും ഇതിന് പിന്നിൽ ബിജെപി നേതാക്കളുടെ ഗൂഢാലോചനയുണ്ടെന്നും അബ്ദുൾ സത്താർ ആരോപിച്ചു.
സുബൈർ കൊല്ലപ്പെടുന്നതിന് രണ്ടുദിവസം മുമ്പ് പാലക്കാട് എത്തിയ സുരേന്ദ്രൻ ആർഎസ്എസ്-ബിജെപി നേതാക്കളുടെ രഹസ്യയോഗത്തിൽ പങ്കെടുത്തിരുന്നുവെന്നും, ഈ യോഗത്തിൽ ഗൂഢാലോചന നടന്നുവെന്ന് കാട്ടി സി.പി.എം ഉൾപ്പെടെയുള്ള പാർട്ടികൾ സുരേന്ദ്രനെതിരെ രംഗത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജെസ്‌ന തിരോധാനം, പിണറായി സര്‍ക്കാരിനെതിരെയും ആരോപണം ഉയരുന്നു
നേരത്തെ, ആലപ്പുഴയിൽ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനിന്‍റെ കൊലപാതകത്തിന് മുൻപും, സമാനരീതിയിൽ ഹിന്ദു ഐക്യവേദി നേതാവ് വത്സൻ തില്ലങ്കേരിയുടെ നേതൃത്വത്തിൽ ഗൂഢാലോചനയും പരസ്യമായ കൊലപാതക ആഹ്വാനവും നടന്നിരുന്നു. ഇത് തെളിവുകൾ സഹിതം പുറത്തുവന്നിട്ടും അന്വേഷിക്കാത്തത് പൊലീസ് തുടരുന്ന ആർഎസ്എസ് വിധേയത്വത്തിന്‍റെ തുടർച്ചയാണെന്നും അബ്ദുൾ സത്താർ ആരോപിച്ചു.
‘പാലക്കാട് ആർഎസ്എസ് നേതാവ് ശ്രീനിവാസന്‍റെ കൊലപാതകം നടക്കുമ്പോൾ പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തകരെല്ലാം സുബൈറിന്‍റെ മൃതദേഹം കിടന്ന ആശുപത്രി പരിസരത്തായിരുന്നു. കൊലപാതകത്തിന് പിന്നിലുള്ളവരെ സംബന്ധിച്ച് അറിയില്ല. അന്വേഷണത്തിലൂടെ കൊലയാളികളെ പുറത്തുകൊണ്ടുവരണം,’ അബ്ദുൽ സത്താർ പറഞ്ഞു.
Post Your Comments