Latest NewsIndiaNews

കൂട്ടക്ഷരം എഴുതാന്‍ പഠിച്ചില്ല, വിദ്യാര്‍ത്ഥിക്ക് പ്രമുഖ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അദ്ധ്യാപകരില്‍ നിന്ന് മര്‍ദ്ദനം

ചെന്നൈ: കൂട്ടക്ഷരം എഴുതാന്‍ പഠിക്കാത്തതിനെ തുടര്‍ന്ന് എല്‍കെജി വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ അദ്ധ്യാപകര്‍ ക്രൂരമായി മര്‍ദ്ദിച്ചു. ചെന്നൈ സ്വദേശിയായ നാല് വയസ്സുകാരനാണ് ക്രൂരതയ്ക്ക് ഇരയായത്. കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ അദ്ധ്യാപകരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

Read Also : കേരളത്തെ പണ്ടത്തെ കശ്മീരാക്കാൻ ശ്രമം, പോപ്പുലർ ഫ്രണ്ടിന്റെ പരിശീലന കേന്ദ്രങ്ങൾ അടച്ചുപൂട്ടണം: കെ ​സു​രേ​ന്ദ്ര​ൻ

ചെന്നൈയിലെ പ്രമുഖ ക്രിസ്ത്യന്‍ സ്‌കൂള്‍ ആയ ഡോണ്‍ ബോസ്‌കോ മെട്രിക്കുലേഷന്‍ സ്‌കൂളിലാണ് സംഭവം. കുട്ടിയെ നേരത്തെയും അദ്ധ്യാപകര്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഇത് അറിഞ്ഞ മാതാപിതാക്കള്‍ കുട്ടിയെ മര്‍ദ്ദിക്കരുതെന്ന് അദ്ധ്യാപകര്‍ക്ക് താക്കീത് നല്‍കിയിരുന്നു. എന്നാല്‍, ഏതാനും ദിവസങ്ങള്‍ക്ക് ശേഷം അദ്ധ്യാപകര്‍ വീണ്ടും കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം മര്‍ദ്ദനമേറ്റ് അവശനായ കുട്ടി രാവിലെവരെ കിടക്കുക തന്നെയായിരുന്നു. പിന്നീട്, രാവിലെ സ്‌കൂളിലേക്ക് പോകാന്‍ നിര്‍ബന്ധിച്ചപ്പോള്‍ ഇല്ലെന്ന് പറഞ്ഞ് കുട്ടി വാശിപിടിച്ച് കരഞ്ഞു. തുടര്‍ന്ന് വീട്ടുകാര്‍ കാര്യം അന്വേഷിച്ചപ്പോഴാണ് മര്‍ദ്ദന വിവരം കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനിടെ കുഴഞ്ഞു വീണ കുട്ടി നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button