തിരുവനന്തപുരം: കെ.എസ്.ഇ.ബി. സമരം ശക്തമാക്കാന്‍ സംയുക്ത സമര സഹായ സമിതിയുടെ തീരുമാനം. നാളെ രാവിലെ 9.30 മുതല്‍ വൈദ്യുതി ഭവന് വളയും . മേയ് 16 മുതല്‍ നിരാഹാര സമരവും ചട്ടപ്പടി സമരവും തുടങ്ങാൻ ആണ് തീരുമാനം. സമരം അവസാനിപ്പിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് അസോസിയേഷന് നേതാക്കള്‍ നാളെ വൈദ്യുതി മന്ത്രിയെ കാണും.
വൈദ്യുതി ബോര്‍ഡില്‍ സിപിഐഎം അനുകൂല സംഘടനയായ കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷന് നടത്തിവരുന്ന സമരം അവസാനിപ്പിക്കാന്‍ ഇന്ന് മന്ത്രിതല ചര്‍ച്ച നടത്താനായിരുന്നു തീരുമാനം. എന്നാല്‍, വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി പാലക്കാട് സര്‍വകക്ഷിയോഗം വിളിച്ചിട്ടുള്ളതിനാല്‍ ഇതു നടന്നില്ല. സമരം പരിഹരിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് നാളെ അസോസിയേഷന് നേതാക്കള്‍ വൈദ്യുതി മന്ത്രിയെ കാണും.
Post Your Comments