Latest NewsKeralaNews

പിണറായി ചിലവിനു കൊടുത്തില്ലെങ്കില്‍ എകെജി ഭവനില്‍ റൊട്ടിയും ദശമൂലാരിഷ്ടവുമായി കിടക്കാന്‍ സാധിക്കാതെ വരും, കുറിപ്പ്

സിദ്ധിഖിനെ വെറുക്കപ്പെട്ടവന്‍ എന്ന് വിളിക്കാന്‍ ശേഷിയുണ്ടായിരുന്ന വിഎസ് ഈ കാര്യങ്ങളൊക്കെ അറിയുന്നുണ്ടോ എന്തോ

കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനെത്തിയ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സഞ്ചരിച്ച ടൊയോട്ട ഫോര്‍ച്യൂണര്‍ കാർ വിവാദത്തിൽ. ഈ കാർ നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ സിദ്ധിഖിന്റേത് ആണെന്നാണ് ബിജെപിയുടെ ആരോപണം.

ഡല്‍ഹിയില്‍ ഒരു ഓട്ടോറിക്ഷയില്‍ പോലും ലിഫ്റ്റ് കിട്ടാത്ത പാര്‍ട്ടി അഖിലേന്ത്യ സെക്രട്ടറിയ്‌ക്ക് കേരളത്തില്‍ വന്നപ്പോള്‍ സഞ്ചരിക്കാന്‍ ടൊയോട്ട ഫോര്‍ച്യൂണര്‍ എന്നും ഇന്ത്യന്‍ സൈനികനെ ആക്രമിച്ചതില്‍ ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സിദ്ധിഖ് എന്ന നാദാപുരം സ്വദേശിയുടേതാണ് ഈ വാഹമെന്നും ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ സോഷ്യൽ മീഡിയയിലൂടെ വിമർശിച്ചു.

read also: ‘കൊവിഡ് കണക്ക് പ്രസിദ്ധീകരിക്കണം’ : തീരുമാനം പിൻവലിക്കാൻ കേരളത്തിന് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

ഡല്‍ഹിയില്‍ ഒരു ഓട്ടോറിക്ഷയില്‍ പോലും ലിഫ്റ്റ് കിട്ടാത്ത പാര്‍ട്ടി അഖിലേന്ത്യ സെക്രട്ടറിയ്‌ക്ക് കേരളത്തില്‍ വന്നപ്പോള്‍ സഞ്ചരിക്കാന്‍ ടൊയോട്ട ഫോര്‍ച്യൂണര്‍. ഇതേ സിപിഎമ്മാണ് ബംഗാളില്‍ നിന്നുള്ള യുവനേതാവ് ഋതബ്രത ബാനര്‍ജിയെ ആപ്പിള്‍ വാച്ചും മോണ്ട് ബ്ലാങ്ക് പെന്നും ഉപയോഗിച്ചു എന്ന മഹാപരാധത്തിന് പുറത്താക്കിയത് എന്നതു കൂടി ചേര്‍ത്ത് വായിക്കണം.

ഇന്ത്യന്‍ സൈനികനെ ആക്രമിച്ചതില്‍ ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സിദ്ധിഖ് എന്ന നാദാപുരം സ്വദേശിയുടേതാണ് ഫോര്‍ച്യൂണര്‍. അത്ഭുതമില്ല. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് സിദ്ധിഖ് അല്ലാതെ മറ്റാരാണ് കാര്‍ കൊടുത്ത് സഹായിക്കുക? സ്വാഭാവികം .

കേരളത്തിലെ സിപിഎമ്മിനോട് നിങ്ങള്‍ എന്ത് പണിയാണ് കാണിച്ചതെന്ന് മൂരി നിവര്‍ത്തി ചോദിക്കാനുള്ള ആമ്ബിയര്‍ ഇന്ന് അഖിലേന്ത്യ സെക്രട്ടറിക്കില്ല. മറ്റൊന്നും കൊണ്ടല്ല, പിണറായി ചിലവിനു കൊടുത്തില്ലെങ്കില്‍ ഡല്‍ഹി എകെജി ഭവനില്‍ റൊട്ടിയും ദാലും കഴിച്ച്‌ ആരും വായിക്കാത്ത പീപ്പിള്‍സ് ഡെമോക്രസിയില്‍ ഖണ്ഡശ ഫാസിസ്റ്റ് വിരുദ്ധ സാഹിത്യവും രചിച്ച്‌ വൈകുന്നേരം അര ഔണ്‍സ് ദശമൂലാരിഷ്ടവും സേവിച്ച്‌ കിടക്കാന്‍ സാധിക്കാതെ വരും.

ബംഗാളും ത്രിപുരയും ഉള്ള കാലത്ത് ലൂട്ടിയന്‍ സദസ്സുകളില്‍ ഷാമ്ബയിന്‍ നുണഞ്ഞിരുന്നതും കുത്തിത്തിരുപ്പുണ്ടാക്കി സര്‍ക്കാരുകളെ വീഴിച്ചിരുന്നതും വാഴിച്ചിരുന്നതുമൊക്കെ ഇന്ത്യന്‍ മാര്‍ക്‌സിസ്റ്റുകളുടെ ഗൃഹാതുര ഓര്‍മ്മകള്‍ മാത്രമാണിന്ന് .

സിദ്ധിഖിനെ വെറുക്കപ്പെട്ടവന്‍ എന്ന് വിളിക്കാന്‍ ശേഷിയുണ്ടായിരുന്ന വിഎസ് ഈ കാര്യങ്ങളൊക്കെ അറിയുന്നുണ്ടോ എന്തോ. ഇത് അയാളുടെ കാലമല്ലേ. പിണറായിയുടെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button