Latest NewsNewsIndia

‘ഇളയരാജയെ വാക്കാൽ വെട്ടിമുറിക്കുന്നു, ഇതാണോ ജനാധിപത്യം?’: ചോദ്യവുമായി ജെ.പി നദ്ദ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡോ. ​​ബി.ആർ. അംബേദ്കറും തമ്മിലുള്ള സമാനതകൾ ചൂണ്ടിക്കാട്ടിയതിന്റെ പേരിൽ സംഗീത സംവിധായകൻ ഇളയരാജയ്ക്ക് നേരെ കടുത്ത സൈബർ ആക്രമണം നടന്നിരുന്നു. ഇളയരാജയെ പരിഹസിച്ചവരെ വിമർശിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ. ഒരാൾക്ക് അയാളുടേതായ അഭിപ്രായം പറയുമ്പോൾ അതിനെ വിമർശിക്കുന്നതിനെയാണോ ജനാധിപത്യമെന്ന് പറയുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു.

‘പലർക്കും പല കാഴ്ചപ്പാടുകളാണുള്ളത്. സ്വന്തം അഭിപ്രായം പറഞ്ഞതിന് ഇളയരാജയെ തമിഴ്‌നാട്ടിലെ ഭരണകക്ഷിയും അവരോട് ചേർന്ന് നിൽക്കുന്ന മറ്റ് രാഷ്ട്രീയ പാർട്ടിക്കാരും വിമർശിക്കുകയാണ്. അദ്ദേഹത്തെ വാക്കാൽ വെട്ടിമുറിച്ച് അപമാനിക്കുകയാണ്. ഇതാണോ ജനാധിപത്യം? ഒരാൾക്ക് വ്യത്യസ്ത വീക്ഷണങ്ങൾ ആവും ഉണ്ടാവുക. അഭിപ്രായങ്ങൾ പലതാണെന്ന് കരുതി അപമാനിക്കുന്നത് എന്തിനാണ്?’, അദ്ദേഹം ചോദിച്ചു.

Also Read:നവകേരള തദ്ദേശകം 2022: പെൻഡിംഗ് ഫയൽ അദാലത്ത് സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് നിർദ്ദേശിച്ച് മന്ത്രി എം വി ഗോവിന്ദൻ

അതേസമയം, വിവാദമായ പരാമർശത്തിന്റെ പേരിൽ താൻ മാപ്പുപറയില്ല എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഇളയരാജ. അദ്ദേഹത്തിന്റെ സഹോദരൻ ഗംഗൈ അമരൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡോ. ബി.ആർ. അംബേദ്കറും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ സാമ്യമുണ്ടെന്ന് അദ്ദേഹം ഒരു പുസ്തകത്തിന്റെ മുഖവുരയിൽ എഴുതിയിരുന്നു. ഇരുവരും പ്രയാസങ്ങളിലൂടെ കടന്നുപോവുകയും, സാമൂഹികമായി അശക്തരായ വിഭാഗങ്ങളിൽ നിന്നുള്ള ആളുകൾ അഭിമുഖീകരിക്കുന്ന പ്രതിബന്ധങ്ങൾക്കെതിരെ വിജയിക്കുകയും ചെയ്തുവെന്നായിരുന്നു അദ്ദേഹം എഴുതിയത്. ’അംബേദ്കർ & മോദി: റിഫോർമേഴ്സ് ഐഡിയാസ്, പെർഫോമേഴ്സ് ഇമ്പ്ലിമെന്റെഷൻ’ എന്ന തലക്കെട്ടിലുള്ള പുസ്തകം ബ്ലൂക്രാഫ്റ്റ് ഡിജിറ്റൽ ഫൗണ്ടേഷനാണ് പ്രസിദ്ധീകരിച്ചത്. പുസ്തകത്തിൽ ഇളയരാജ എഴുതിയ പരാമർശമാണ് വിവാദമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button