കോട്ടയം: ഭര്‍ത്താവിന്റെ വിചിത്ര സ്വഭാവത്തെ തുടര്‍ന്ന്, കുത്തേറ്റ് ചികിത്സയിലിരുന്ന ഭാര്യ മരിച്ചു. കോട്ടയം പൈക മല്ലികശ്ശേരിയില്‍ സിനിയാണ് മരിച്ചത്. ഏപ്രില്‍ ഒന്‍പതാം തീയതി രാത്രിയാണ് സിനിയെ ഭര്‍ത്താവ് കണ്ണമുണ്ടയില്‍ ബിനോയ് ജോസഫ് കുത്തിയത്. ആക്രമണത്തില്‍ പരിക്കേറ്റ സിനി പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
Read Also : ‘പാലക്കാട് രണ്ട് വർഗീയ സംഘടനകൾ ഏറ്റുമുട്ടിയതിൽ സർക്കാരിന് എന്താണ് കാര്യം?’: വിചിത്രവാദവുമായി കാനം രാജേന്ദ്രൻ
കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണം. കറിക്കത്തി ഉപയോഗിച്ചാണ് ബിനോയ്, സിനിയുടെ കഴുത്തില്‍ കുത്തിയത്. വിചിത്രസ്വഭാവക്കാരനായ ബിനോയ് സംശയരോഗത്തെ തുടര്‍ന്ന് സിനിയുമായി തുടര്‍ച്ചയായി വഴക്കുണ്ടാക്കിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇവരുടെ മക്കള്‍ മറ്റൊരു മുറിയില്‍ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് കൊലപാതകം നടക്കുന്നത്.
സിനിയുടെ നിലവിളി കേട്ടെത്തിയ മക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തിന് ശേഷം പോലീസെത്തി കസ്റ്റഡിയിലെടുക്കുന്നത് വരെ ബിനോയ് വീട്ടില്‍ തന്നെ തുടര്‍ന്നു. രാത്രി വീടിന്റെ വാതിലുകള്‍ മറ്റൊരു താഴിട്ടു കൂടി പൂട്ടും. ഈ താക്കോല്‍ സ്വന്തം തലയണക്കടിയില്‍ സൂക്ഷിക്കും. ചെറിയൊരു അനക്കം കേട്ടാല്‍ പോലും വീട്ടിന് ചുറ്റും റോന്തുചുറ്റും. അതിന്റെ പേരില്‍ ഭാര്യയുമായി വഴക്കുണ്ടാക്കുമെന്നും പോലീസ് പറയുന്നു.
Post Your Comments