ThiruvananthapuramKeralaNattuvarthaNews

ഉവൈസിയ്ക്ക് തിരിച്ചടി: ഗുജറാത്ത് ഉപാദ്ധ്യക്ഷന്‍ രാജിവെച്ചു

പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷനായ സബീര്‍ കാബ്ളിവാല തീരുമാനങ്ങളെല്ലാം ഒറ്റക്ക് എടുക്കുന്നുവെന്നും അത് ബിജെപിയെ സഹായിക്കുന്നതാണെന്നും ആരോപിച്ചാണ് ഷംഷാദിന്റെ രാജി

ഗുജറാത്ത്‌ : നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ എഐഎംഐഎം അദ്ധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസിയ്ക്ക് കനത്ത തിരിച്ചടി. ബിജെപിക്ക് സഹായം ചെയ്യുന്നുവെന്ന് ആരോപിച്ച് എഐഎംഐഎം സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഷംഷാദ് പത്താന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു.

Also Read : ഏറെ കാലമായി കാത്തിരുന്ന മമ്മൂട്ടി ചിത്രം സി.ബി.ഐ. 5 ദി ബ്രയിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷനായ സബീര്‍ കാബ്ളിവാല തീരുമാനങ്ങളെല്ലാം ഒറ്റക്ക് എടുക്കുന്നുവെന്നും അത് ബിജെപിയെ സഹായിക്കുന്നതാണെന്നും ആരോപിച്ചാണ് ഷംഷാദിന്റെ രാജി. ഇനിയും പാര്‍ട്ടിയില്‍ നിന്ന് അംഗങ്ങള്‍ രാജിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ ബിജെപിക്ക് ഗുണകരമാവുന്ന തരത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം എങ്ങനെയാണ് ഒരു പാര്‍ട്ടിയെ മുന്നോട്ട് കൊണ്ട് പോവേണ്ടതെന്നും അറിയില്ലെന്നും ഷംഷാദ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button