ThiruvananthapuramNattuvarthaLatest NewsKeralaNews

ഇ.പി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍

തിരുവനന്തപുരം : ഇ.പി ജയരാജന്‍ പുതിയ എല്‍ഡിഎഫ് കണ്‍വീനറാകും. നിലവിലെ എല്‍ഡിഎഫ് കണ്‍വീനറായ എ.വിജയരാഘവന്‍ പോളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് പുതിയ കണ്‍വീനറെ തീരുമാനിച്ചത്. ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.

Also Read : റോയ് വയലാറ്റിനെതിരായ പോക്സോ കേസിൽ വഴിത്തിരിവ്: പിന്നിൽ, അഞ്ജലി ഒരുക്കിയ കെണിയെന്ന് കണ്ടെത്തൽ

സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗമാണ് ഇ പി ജയരാജന്‍. ഇ.പി ജയരാജന് പുറമേ എ.കെ ബാലന്റേയും പേര് പരിഗണിക്കപ്പെട്ടിരുന്നതായി സൂചന ഉണ്ടായിരുന്നു. സിപിഎം സമിതിക്ക് ശേഷം നാളെയായിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.

എസ്എഫ്ഐയിലൂടെയാണ് ഇ.പി ജയരാജന്‍ പൊതുപ്രവര്‍ത്തന രംഗത്തേക്ക് വന്നത്. യുവജന സംഘടനയായ ഡിവൈഎഫ്ഐയുടെ പ്രഥമ അഖിലേന്ത്യാ പ്രസിഡന്റ് ആയി പ്രവര്‍ത്തിച്ചിരുന്നു. 1997ലാണ് തിരഞ്ഞെടുപ്പ് രംഗത്തേക്ക് എത്തുന്നത്. 1997ല്‍ അഴീക്കോട് നിന്നാണ് നിയമസഭയിലെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button