Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaLatest NewsKeralaNewsEntertainment

ഏറെ കാലമായി കാത്തിരുന്ന മമ്മൂട്ടി ചിത്രം സി.ബി.ഐ. 5 ദി ബ്രയിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

 

കൊച്ചി: ഏറെ കാലമായി മലയാളികൾ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം സി.ബി.ഐ. 5 ദി ബ്രയിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മെയ് ഒന്നിന് ചിത്രം തിയറ്ററുകളിൽ എത്തും. ചിത്രത്തിന്റെ സെൻസറിംഗ് നടപടികൾ പൂർത്തിയായതിനു ശേഷമാണ് അണിയറക്കാർ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. യു/എ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്.

ചിത്രത്തിന്റെ ടീസറും മറ്റ് പ്രമോഷണൽ മെറ്റീരിയൽസുമെല്ലാം പ്രേക്ഷക പ്രീതി നേടിയിരുന്നു. എസ്.എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്വർഗചിത്ര അപ്പച്ചനാണ് ചിത്രം നിർമ്മിക്കുന്നത്. സി.ബി.ഐയുടെ ഐക്കണിക് തീം മ്യൂസിക് ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്. ഛായാഗ്രഹണം അഖിൽ ജോർജ്, എഡിറ്റിങ് ശീകർ പ്രസാദ്.

ആശാ ശരത്താണ് ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. നീണ്ട ഇളവേളയ്‌ക്ക് ശേഷം ജഗതി ശ്രീകുമാർ വീണ്ടും സിനിമയിലേക്ക് എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മുകേഷ്, രൺജി പണിക്കർ, സായ് കുമാർ എന്നിവർക്കൊപ്പം വലിയ താരനിരയാണ് ചിത്രത്തിൽ സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. 1988ൽ പുറത്തിറങ്ങിയ ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ് എന്ന ചിത്രത്തിലൂടെയാണ് സി.ബി.ഐ. സീരീസ് ആരംഭിച്ചത്. തുടർന്ന് ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സി.ബി.ഐ. സിനിമകളും ഈ സീരീസിലേതായി പുറത്തിറങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button