പൂനെ: ഐപിഎല്ലിൽ രണ്ടാം മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ്, ചെന്നൈ സൂപ്പർ കിംഗ്‌സിനെ നേരിടും. പൂനെയിൽ വൈകിട്ട് 7.30നാണ് മത്സരം. അഞ്ച് കളിയിൽ നാലും ജയിച്ച് ഹാർദ്ദിക്കും സംഘവും പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. ആദ്യ നാല് കളിയും തോറ്റെങ്കിലും അതിശക്തമായി വിജയവഴിയിൽ തിരിച്ചെത്തിയ ആത്മവിശ്വാസത്തിലാണ് ചെന്നൈ.
ശുഭ്‌മാൻ ഗില്ലും അഭിനവ് മനോഹറും ഡേവിഡ് മില്ലറും രാഹുൽ തെവാത്തിയയും ഉണ്ടെങ്കിലും ഹാർദ്ദിക്കിന്‍റെ ബാറ്റിംഗ് മികവിനെ ടീം അമിതമായി ആശ്രയിക്കുന്നുണ്ട്. റാഷിദ് ഖാനും മുഹമ്മദ് ഷമിയും ലോക്കി ഫെർഗ്യൂസനും നയിക്കുന്ന ബൗളിംഗ് നിരയിൽ മികച്ച ഫോമിലാണ്. അതേസമയം, റോബിൻ ഉത്തപ്പയും ശിവം ദുബെയും തകർത്തടിച്ചതാണ് തുടക്കത്തിലെ തുടര്‍ തോല്‍വികള്‍ക്ക് ശേഷം ചെന്നൈയുടെ തലവര മാറ്റിയത്.
Read Also:- മുട്ട കഴിക്കുന്നത് ഉയർന്ന കൊളസ്ട്രോളിന് കാരണമാകുമോ?
റുതുരാജ് ഗെയ്‌ക്‌വാദും മോയീൻ അലിയും അമ്പാട്ടി റായുഡുവും ഫോമിലെത്തിയിട്ടില്ല. മധ്യനിരയ്ക്ക് കരുത്തായി മുന്‍ നായകന്‍ എംഎസ് ധോണിയുമുണ്ട്. രവീന്ദ്ര ജഡേജയുടെയും ഡ്വെയ്‌ന്‍ ബ്രാവോയുടേയും ഓൾറൗണ്ട് മികവിനപ്പുറം ചെന്നൈയുടെ ബൗളിംഗ് ഭേദപ്പെട്ട പ്രകടനം നടത്തുന്നില്ല. ഇന്നത്തെ മത്സരത്തിൽ, ടോസ് നേടുന്ന ടീം ബൗളിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത.
Post Your Comments