ന്യൂഡൽഹി: രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണത്തിൽ നേരിയ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,150 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാൾ 192 കൂടുതൽ രോഗികൾ ഞായറാഴ്ച്ച റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡൽഹിയിൽ വൈറസ് വ്യാപനം ഉയർന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സ്‌കൂൾ വിദ്യാർത്ഥികൾക്കുൾപ്പെടെ 461 പേർക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു.
ഇതോടെ രാജ്യത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11,558 ആയി. 0.31 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. നാല് പേരുടെ മരണം കൂടി കോവിഡ് രോഗബാധ മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 5,21,751 ആയി. ആകെ 4.30 കോടിയാളുകൾക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 954 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 4.25 കോടിയായി ഉയർന്നു.
Post Your Comments