ThiruvananthapuramKeralaNattuvarthaNews

‘പ്രതിപക്ഷത്തിന്റേത് ഹീനമായ രാഷ്ട്രീയ പ്രവര്‍ത്തനമാണ്, വർഗീയ ശക്തികൾക്ക് മുന്നിൽ കേരളം കീഴടങ്ങില്ല’ : എ വിജയരാഘവൻ

തിരുവനന്തപുരം: അക്രമത്തിന് നേതൃത്വം നല്‍കുന്നവരെ അപലപിക്കുന്നതിന് പകരം സര്‍ക്കാരിനെ കുറ്റപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ. പ്രതിപക്ഷത്തിന്റേത് ഹീനമായ രാഷ്ട്രീയ പ്രവര്‍ത്തനമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വർഗീയ ശക്തികൾക്ക് മുന്നിൽ കേരളം കീഴടങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു വർഗീയതയോടും സന്ധി ചെയ്യാനാകില്ലെന്നും, കേരളത്തിൻ്റെ സമാധാനം തകർക്കാനുള്ള ശ്രമങ്ങൾ നടത്തുന്ന ശക്തികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, ഇന്ത്യയില്‍ ഏറ്റവും സമാധാനവും മത സൗഹാര്‍ദവുമുളള സംസ്ഥാനമാണ് കേരളം, എന്നാല്‍ ചില വര്‍ഗീയ ശക്തികള്‍ ഇത് തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന്‌ എ വിജയരാഘവൻ നേരത്തെ പറഞ്ഞിരുന്നു.

shortlink

Post Your Comments


Back to top button