Latest NewsKeralaNews

പാലക്കാട് ഇരട്ടക്കൊലപാതകം: ശക്തമായ നടപടിയെടുക്കാൻ മുഖ്യമന്ത്രി നിര്‍ദേശം നൽകിയെന്ന് കെ. കൃഷ്ണന്‍കുട്ടി

പാലക്കാട്: ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസ് അടിച്ചമര്‍ത്തല്‍ സ്വഭാവത്തോടെ നീങ്ങണമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. പാലക്കാട് കൊലപാതക സംഭവങ്ങള്‍ അറിഞ്ഞയുടന്‍ മുഖ്യമന്ത്രിയെ വിളിച്ചിരുന്നുവെന്നും ശക്തമായ നടപടിയെടുക്കാനാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയതെന്നും കൃഷ്ണന്‍ കുട്ടി പറഞ്ഞു. മനുഷ്യാവകാശമൊക്കെ പൊക്കി ആളുകള്‍ വരുമെന്നും, പക്ഷേ ജീവനാണ് വലുതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Also Read:ഈസ്റ്റർ പകരുന്നത് പ്രത്യാശയുടെ സന്ദേശമാണ്: ഈസ്റ്റർ ദിനത്തിൽ ആശംസകൾ നേർന്ന് മുഖ്യമന്ത്രി

‘രണ്ട് വിഭാഗവും വിചാരിച്ചാലേ സമാധാനം പുലരൂ. അണികളെ ഇത്തരത്തില്‍ വെട്ടികൊലപ്പെടുത്തുന്നത് ശരിയല്ലല്ലോ. പൊലീസ് ശക്തമായി അടിച്ചമര്‍ത്തല്‍ സ്വഭാവത്തോടെ നീങ്ങണം. അങ്ങനെ പറയുമ്പോള്‍ മനുഷ്യാവകാശമൊക്കെ പൊക്കി നിങ്ങള്‍ വരും, പക്ഷേ ജീവനാണ് വലുത്. പൊലീസ് ബലപ്രയോഗം നടത്തേണ്ടി വരും. എന്നാല്‍ മാത്രമേ വേര് കണ്ടെത്താന്‍ കഴിയൂ. തീവ്രവാദികളെ പോലെയാണ് അവര്‍ പെരുമാറുന്നത്. വര്‍ഗീയ ലഹള കൊണ്ടുവരികയെന്നതാണ് ലക്ഷ്യം. രണ്ട് ചേരിയാക്കി സംസ്ഥാനത്തെ തിരിക്കുകയെന്നതാണ് ഇരുവിഭാഗവും ലക്ഷ്യം വെക്കുന്നത്’, മന്ത്രി പറഞ്ഞു.

നേരത്തെ, സ്പീക്കർ എം.ബി രാജേഷും സമാന അഭിപ്രായമായിരുന്നു പങ്കുവെച്ചത്. തുടർച്ചയായി നടത്തുന്ന കൊലപാതകങ്ങളിലൂടെ, കേരളത്തെ പകുത്തെടുക്കാനാണ് രണ്ട് വർഗീയ ശക്തികൾ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുഖാമുഖം നിൽക്കുന്നത് തീവ്രവാദ സ്വഭാവമുളള രണ്ട് വർഗീയ ശക്തികളാണെന്നും, ഇതിനെ സാധാരണ ഒരു രാഷ്ട്രീയ അക്രമമായി കാണാനാകില്ലെന്നുമാണ് സ്പീക്കർ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button