ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന ഇന്ത്യയ്ക്ക് ഏറ്റവും വലിയ സാമ്പത്തിക ശക്തിയെന്ന് വിശേഷണം. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് ഇന്ത്യയെ വന്‍ സാമ്പത്തിക ശക്തിയെന്ന് വിശേഷിപ്പിച്ച് രംഗത്ത് എത്തിയത്. സ്വേച്ഛാധിപത്യ രാജ്യങ്ങളില്‍ നിന്നും ബ്രിട്ടണ്‍ ഭീഷണി നേരിടുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയുമായുള്ള നയതന്ത്രബന്ധം തങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
Read Also : റഷ്യൻ ആക്രമണം : കീവിൽ മാത്രം കണ്ടെടുത്തത് 900 മൃതദേഹങ്ങൾ
‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ആണ് ഇന്ത്യ. അതുപോലെ തന്നെ, ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തി കൂടിയാണ്. നിലവിലെ സാഹചര്യത്തില്‍, ബ്രിട്ടണ്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവുമായി ബന്ധം സ്ഥാപിക്കുന്നത് ഏറെ നല്ലതാണ്’, ബോറിസ് ജോണ്‍ വ്യക്തമാക്കി.
വ്യാവസായിക – പ്രതിരോധ രംഗത്ത് കൂടുതല്‍ സഹകരണം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ബ്രിട്ടണ്‍ പ്രധാനമന്ത്രി ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നത്. ഇതിന് പുറമേ തൊഴില്‍ സാദ്ധ്യതകള്‍, സാമ്പത്തിക വളര്‍ച്ച, തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയാകും.
ഏപ്രില്‍ 21ന് അഹമ്മദാബാദില്‍ ആണ് ബോറിസ് ജോണ്‍സണ്‍ എത്തുക. ആദ്യമായാണ് ബ്രിട്ടണ്‍ പ്രധാനമന്ത്രി ഗുജറാത്ത് സന്ദര്‍ശിക്കുന്നത്. ബ്രിട്ടണില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരുള്ള ഇന്ത്യയിലെ സംസ്ഥാനം ആണ് ഗുജറാത്ത്. അഹമ്മദാബാദിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ അദ്ദേഹം ന്യൂഡല്‍ഹിയിലേക്ക് പോകും.
Post Your Comments