
അബുദാബി: കാലാവസ്ഥാ മാറ്റമുണ്ടാകുമ്പോഴുള്ള വേഗനിയന്ത്രണങ്ങൾ അറിയിക്കുന്ന ഡിജിറ്റൽ ബോർഡുകൾ നിരത്തുകളിൽ സ്ഥാപിച്ച്
അബുദാബി.
പൊടിക്കാറ്റ്, മഴ, മഞ്ഞ് തുടങ്ങിയ സാഹചര്യങ്ങളിൽ അബുദാബി നിരത്തുകളിലെ വേഗപരിധിയിൽ മാറ്റമുണ്ടാകാറുണ്ട്. ഇത് വ്യക്തമാക്കുന്നതാണ് പോലീസ് സ്ഥാപിച്ച പുതിയ ബോർഡുകൾ.
കാലാവസ്ഥാമുന്നറിയിപ്പുകൾ കൃത്യസമയങ്ങളിൽ ഡ്രൈവർമാരിലേക്ക് എത്തിക്കുന്നതിലൂടെ ഗതാഗത സുരക്ഷയുറപ്പാക്കാനാകും. അസ്ഥിര കാലാവസ്ഥകളിൽ വാഹനവുമായി പുറത്തിറങ്ങുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
Post Your Comments