News

ഹനുമാൻ ജയന്തി സംഘർഷം : 21 പേർ അറസ്റ്റിൽ

ഡൽഹി: ഹനുമാൻ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന സംഘർഷത്തിൽ പ്രതികളായ 21 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ പ്രതികളിൽ നിന്ന് മൂന്ന് നാടൻ പിസ്റ്റളുകളും അഞ്ച് വാളുകളും പിടിച്ചെടുത്തു. പൊലീസാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സംഘർഷത്തിന് പിന്നാലെ ഡൽഹി പൊലീസ് സബ് ഇൻസ്‌പെക്ടർ മെദലാൽ മീണയ്ക്ക് നേരെ അക്രമി വെടിയുതിർത്തിരുന്നു.

Also Read : ഇണയെ തല്ലിക്കൊന്നതില്‍ മൂര്‍ഖന്റെ പക : ഏഴ് മാസത്തിനിടെ യുവാവിനെ പാമ്പ് കടിച്ചത് ഏഴ് തവണ

പിടിയിൽ ആയ പ്രതികളിൽ അസ്ലം എന്ന പ്രതിയും ഉണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. ഇയാളുടെ കൈയ്യിൽ നിന്ന് ഒരു നാടൻ പിസ്റ്റൾ പൊലീസ് കണ്ടെടുത്തു. അതേസമയം, ഡല്‍ഹിയില്‍ ഹനുമാന്‍ ജയന്തിയോട് അനുബന്ധിച്ച് നടന്ന ഘോഷയാത്രയ്ക്കിടെ ഇന്നലെ ആയിരുന്നു സംഘർഷം നടന്നത്. അക്രമത്തിൽ എട്ട് പൊലീസുകാർക്കും ഒരു സാധാരണക്കാരനും പരുക്കേറ്റിരുന്നു. ഡൽഹി ജഹാംഗീർപുരിയിലാണ് സംഭവം നടന്നത്. പ്രദേശത്ത് സംഘർഷാവസ്ഥ നില നിൽക്കുന്നതായി പൊലീസ് വ്യക്തമാക്കിയിരുന്നു. നിലവിൽ അന്വേഷണം ക്രൈംബ്രാഞ്ചിനാണ് നൽകിയിരിക്കുന്നത്. കൂടുതൽ പ്രതികൾക്ക് വേണ്ടി ഉളള അറസ്റ്റ് തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button