പാലക്കാട് : ജില്ലയിൽ 144 പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്ത്രീകളും കുട്ടികളുമൊഴികെയുള്ളവർക്ക് ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്ര പാടുള്ളതല്ലെന്ന് അഡീഷ്‌നല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് കെ.മണികണ്ഠന്‍ ഉത്തരവ് പുറപ്പെടുവിച്ചു.
Also Read : പോലീസുകാർക്ക് പെപ്പർ സ്‌പ്രേ ഉപയോഗിക്കാം: അനുമതി നൽകി കുവൈത്ത്
പോപ്പുലര്‍ ഫ്രണ്ട് , ആര്‍.എസ്.എസ് അനുഭാവികളുടെ കൊലപാതകത്തെ തുടര്‍ന്ന്, മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും ക്രമസമാധാന നില തടസപ്പടാനുമുളള സാധ്യത മുന്നില്‍ കണ്ട്
ഏപ്രില്‍ 20 ന് വൈകീട്ട് ആറ് വരെ പാലക്കാട് ജില്ല പരിധിയിൽ നിരോധനാജ്ഞ
പ്രഖ്യാപിച്ചിട്ടുണ്ട്. ഇതേ തുടർന്നാണ് സ്ത്രീകളും കുട്ടികളുമൊഴികെയുള്ളവർ ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്ര ചെയ്യാൻ പാടുള്ളതല്ലായെന്ന് വ്യക്തമാക്കി കൊണ്ട് അഡീഷ്‌നല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ഉത്തരവ് ഭേദഗതി പുറപ്പെടുവിച്ചത്.
Post Your Comments