ErnakulamLatest NewsKeralaNattuvarthaNews

വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റുമായി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ

കോട്ടയം പെരുവ സ്വദേശി ശ്രീനാഥ് ശ്രീകുമാര്‍ ആണ് അറസ്റ്റിലായത്

കൊച്ചി: വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റുമായി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച യുവാവ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അറസ്റ്റിൽ. കോട്ടയം പെരുവ സ്വദേശി ശ്രീനാഥ് ശ്രീകുമാര്‍ ആണ് അറസ്റ്റിലായത്.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ അബുദാബിയിലേക്ക് പോവാനായിരുന്നു ശ്രമം. അബുദാബിയിലേക്ക് പോവുന്നതിന് രണ്ട് വാക്‌സിനെടുത്ത സര്‍ട്ടിഫിക്കറ്റോ അതല്ലെങ്കില്‍ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണം. എന്നാല്‍, ശ്രീനാഥ് ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.

Read Also : വൈദ്യുതി ഭവന് മുന്നിൽ ഇന്ന് മുതൽ വീണ്ടും സത്യാഗ്രഹ സമരം: നേതാക്കളുടെ സ്ഥലംമാറ്റം കൂടി പിന്‍വലിക്കണമെന്ന് ആവശ്യം

ഇയാളെ വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കാന്‍ സഹായിച്ചത് വിമാനത്താവളത്തിലെ മറ്റൊരു ഏജന്‍സിയിലെ ജീവനക്കാരനായ ഭരത് ആണ്. 2,000 രൂപ വാങ്ങിയാണ് ഭരത് വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കി നല്‍കിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഭരതിനെയും നെടുമ്പാശ്ശേരി പൊലിസ് അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button