Latest NewsKeralaNews

വൈദ്യുതി ഭവന് മുന്നിൽ ഇന്ന് മുതൽ വീണ്ടും സത്യാഗ്രഹ സമരം: നേതാക്കളുടെ സ്ഥലംമാറ്റം കൂടി പിന്‍വലിക്കണമെന്ന് ആവശ്യം

 

തിരുവനന്തപുരം: കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ വൈദ്യുതി ഭവന് മുന്നിൽ ഇന്ന് വീണ്ടും സത്യാഗ്രഹം തുടങ്ങും. ചെയർമാന്റെ പ്രതികാര നടപടികൾ അവസാനിപ്പിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന് അസോസിയേഷന്‍ അറിയിച്ചു.

നേതാക്കളുടെ സസ്‌പെൻഷൻ പിൻവലിച്ചെങ്കിലും അന്യജില്ലകളിലേക്ക് സ്ഥലം മാറ്റിയിരിക്കുകയാണ്. ഇവരുടെ സ്ഥലംമാറ്റം കൂടി പിൻവലിക്കണമെന്നാണ് നിലവിലത്തെ ആവശ്യം.

അതേസമയം, പ്രശ്‌ന പരിഹാരത്തിനായി മന്ത്രി കെ കൃഷ്ണൻകുട്ടി  തിങ്കളാഴ്ച സമരക്കാരുമായി കൂടിക്കാഴ്ച നടത്തും. തീരുമാനങ്ങളിലെ അപാകത ചൂണ്ടിക്കാട്ടിയാൽ പരിഹരിക്കും. എല്ലാ കാര്യങ്ങളിലും മാനേജ്‌മെന്റിനെ കുറ്റപ്പെടുത്താൻ സാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button