
കോഴിക്കോട്: മാതൃഭൂമി ഡോട്ട് കോമിന്റെ പേരില്‍ പ്രചരിക്കുന്ന മുകേഷിന്റെയും ചിന്താ ജെറോമിന്റെയും വിവാഹ വാർത്ത വ്യാജം. . എല്‍ഡിഎഫ് എംഎല്‍എയും നടനുമായ മുകേഷും ഡിവൈഎഫ്‌ഐ നേതാവ് ചിന്ത ജെറോമും വിവാഹിതരാകുന്നു എന്ന തരത്തിലുള്ള വ്യാജ വാര്‍ത്തയാണ് മാതൃഭൂമി ഡോട്ട് കോമിന്റെ പേരില്‍ പ്രചരിക്കുന്നത്.
എന്നാല്‍, ഇങ്ങനെ ഒരു വാര്‍ത്ത മാതൃഭൂമി ഡോട്ട് കോം പ്രസിദ്ധീകരിച്ചിട്ടില്ല എന്ന് അധികൃതർ വ്യക്തമാക്കി. വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും പത്രം മുന്നറിയിപ്പ് നൽകി.
Post Your Comments