
തൃശൂർ: തൃശ്ശൂരിൽ മയക്കുമരുന്നുമായി മൂന്ന് പേർ പിടിയിൽ. ജിംനേഷ്യം ഓണർ ഉൾപ്പെടെയുള്ളവരാണ് വില്പനയ്ക്കായി കൊണ്ടുവന്ന എം.ഡി.എം.എയുമായി തൃശ്ശൂർ വെസ്റ്റ് പോലീസിൻറെ പിടിയിലായിത്. പൂത്തോൾ ബീവറേജിന് സമീപം നടത്തിയ വാഹനപരിശോധനക്കിടെയാണ് മൂവരും പിടിയിലായത്. മലപ്പുറം എടപ്പാൾ സ്വദേശികളായ നൗഫൽ, ഷാജഹാൻ, ജസീം എന്നിവരെയാണ് പിടിയിലായത്.
വെസ്റ്റ് എസ്.ഐ. കെ.സി. ബൈജുവും സംഘവുമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
പിടിയിലായ നൗഫൽ മലപ്പുറം വട്ടക്കുന്നിൽ ജിംനേഷ്യം ക്ലബ് നടത്തുന്നയാളാണ്. സ്വിഫ്റ്റ് കാറിലെത്തിയ പ്രതികൾ പൂത്തോൾ ബീവറേജസിന് സമീപം മയക്കുമരുന്നു കൈമാറാനായി ഇടപാടുകാരനെ കാത്തുനിൽക്കുകയായിരുന്നു. ഇതിനിടെ വാഹനപരിശോധന നടത്തിയിരുന്ന പോലീസ് മൂവരേയും കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് പിടികൂടിയത്.
സിഗരറ്റ് പായ്ക്കറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു എം.ഡി.എം.എ. കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻറ് ചെയ്തു. എ.എസ്.ഐ. ബെന്നി, സി.പി.ഒമാരായ അഭീഷ് ആന്റണി, വിപിൻ സി.എ, അനിൽകുമാർ പി.സി, ശ്രീരാശ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Post Your Comments