തിരുവനന്തപുരം: കഴിഞ്ഞ കാലങ്ങളിലെ എല്ലാ ബുദ്ധിമുട്ടുകളും മായ്ച്ചു കളഞ്ഞ്, വരാനിരിക്കുന്ന പുതിയ പ്രതീക്ഷകൾക്ക് വേണ്ടി മലയാളികൾ മറ്റൊരു വിഷുദിനത്തെ കൂടി വരവേറ്റു. കണിവെള്ളരിയും, കൈതച്ചക്കയും, നെൽക്കതിരുമെല്ലാം കൂട്ടിവച്ച്, എല്ലാ വീടുകളിലും ഭഗവാൻ ശ്രീകൃഷ്ണനെയും കണ്ട് മലയാളികൾ അവരുടെ പുതിയ വർഷത്തെ വരവേൽക്കാൻ തുടങ്ങിയിരിക്കുന്നു.
Also Read:ഗുജറാത്തിലെ ഭുജിൽ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി: ഉദ്ഘാടനം പ്രധാനമന്ത്രി നിർവ്വഹിക്കും
വിഷു ഐശ്വര്യത്തിന്‍റെയും കാര്‍ഷിക സമൃദ്ധിയുടെയും പ്രതീകമാണ്. വരാനിരിക്കുന്ന സമ്പദ് സമൃദ്ധിയുടെ നല്ല നാളുകൾക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ് ഈ തുടക്കത്തെ മനോഹരമാക്കുന്നത്. ലോകത്തിലെങ്ങുമുള്ള മലയാളികൾ ഇന്നേദിവസം വിഷു ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. കണി കണ്ടും ഭക്ഷണം വിളമ്പിയും നമ്മളിന്ന് പ്രതീക്ഷകളെ വരവേൽക്കുകയാണ്. കോവിഡ് പ്രതിസന്ധികൾ പൂർണ്ണമായും അകന്നത് കൊണ്ട് തന്നെ നിയന്ത്രണങ്ങൾ ഒന്നുമില്ലാത്തെയാണ് ഇന്നത്തെ ആഘോഷങ്ങൾ നടക്കുക.
വിഷുവിനു പിന്നിൽ ധാരാളം ഐതിഹ്യങ്ങൾ ഉണ്ട്. രാവണന്റെ മേൽ രാമൻ നേടിയ വിജയം ആഘോഷിക്കുവാനാണ് വിഷു ആഘോഷിക്കുന്നത് എന്നാണ് ഒരു ഐതിഹ്യം. രാമൻ സീതയുമായി അയോദ്ധ്യയിൽ തിരിച്ചെത്തിയ ദിവസം ദീപാവലിയായി കൊണ്ടാടുകയാണെന്നത് മറ്റൊരു ഐതിഹ്യം. എന്നാൽ, നരകാസുരൻ ശ്രീകൃഷ്ണനാൽ വധിക്കപ്പെട്ട ദിവസമാണ് വിഷുവായി ആഘോഷിക്കുന്നതെന്നാണ് മറ്റൊരു ഐതിഹ്യത്തിൽ പറയുന്നത്.
രാവണന്റെ കൊട്ടാരത്തിനുള്ളിൽ വെയിൽ തട്ടിയത് രാവണന് ഇഷ്ടപ്പെടാഞ്ഞതിനാൽ സൂര്യനെ നേരെ ഉദിക്കാൻ രാവണൻ സമ്മതിച്ചില്ലെന്നും രാവണനെ രാമൻ വധിച്ചശേഷമാണ് സൂര്യൻ നേരെ ഉദിച്ചതാണ് വിഷുവായി ആഘോഷിക്കുന്നതെന്നും മറ്റൊരു വിശ്വാസം ഉണ്ട്. ഐതിഹ്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും, കേരളത്തിന്റെ കാർഷിക യോഗ്യമാണ് വിഷു
Post Your Comments