COVID 19Latest NewsKeralaNewsIndiaInternational

‘ഒന്ന് ഊതിക്കെ, ഹാ നിനക്ക് കോവിഡാണെടാ’, ഊതിക്കൊണ്ട് കോവിഡ് കണ്ട് പിടിയ്ക്കാം, യന്ത്രത്തിനു അമേരിക്കയുടെ അനുമതി

വാഷിംഗ്ടണ്‍: ശ്വാസത്തിൽ നിന്ന് കോവിഡ് കണ്ടെത്താനുള്ള യന്ത്രത്തിന് അനുമതി നൽകി അമേരിക്ക ചരിത്രം കുറിക്കുന്നു. ഇന്‍സ്‌പെക്‌റ്റ് ഐആര്‍ എന്നാണ് ഈ യന്ത്രത്തിനു പേര് നിശ്ചയിച്ചിരിക്കുന്നത്. ബലൂണിന്റെ ആകൃതിയിലുള്ളതും സാംപിള്‍ പിടിച്ചെടുക്കുന്നതുമായ, ഉപകരണത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു ട്യൂബിലേക്ക് ഊതിച്ചാണ് ഈ യന്ത്രത്തിലൂടെ കോവിഡ് പരിശോധന നടത്തുന്നതെന്ന് ലോക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Also Read:കുന്നംകുളം അപകടം: കെ സ്വിഫ്റ്റ് ഡ്രൈവർക്കെതിരെ നരഹത്യക്ക് കേസെടുത്ത് പോലീസ്

മൂന്ന് മിനിട്ടുകൊണ്ട് ഈ സംവിധാനത്തിലൂടെ കോവിഡ് കണ്ടെത്താമെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്. സ്പെഷ്യലൈസ്ഡ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ കോവിഡ് പരിശോധനയ്ക്കായി ക്ലിനിക്കുകള്‍, ആശുപത്രികള്‍, മൊബൈല്‍ സൈറ്റുകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇത്തരത്തിലുള്ള പരിശോധന നടത്തുക.

രാജ്യത്ത് പുതിയ വകഭേദങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്ന സാഹചര്യത്തിൽ ഈ ഉപകരണം വലിയ ആശ്വാസമായാണ് അമേരിക്കയും മറ്റു ലോകരാജ്യങ്ങളും കാണുന്നത്. പെട്ടെന്ന് വിവരങ്ങൾ അറിയാനും നടപടികൾ സ്വീകരിക്കാനും സഹായിക്കുമെന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകതയായി കണക്കാക്കപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button