
കൊല്ലം: പോക്സോ കേസിലെ പ്രതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. അഞ്ചൽ സ്വദേശി മണിരാജനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ് സംഭവം. കിളിമാനൂർ അടയം വെയിറ്റിംഗ് ഷെഡ്ഡിന് സമീപം മറ്റൊരു ഷെഡ്ഡിലാണ് ഇയാൾ തൂങ്ങിമരിച്ചത്. രാവിലെ ജോലിക്ക് പോയവരാണ് സംഭവം കണ്ടത്. തുടർന്ന്, ഇവർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.
Read Also : രാമനവമി സംഘർഷത്തിന് ശേഷം ജെഎൻയു ഗേറ്റിൽ കാവി പതാകയും പോസ്റ്ററുകളും സ്ഥാപിച്ച് ഹിന്ദു സേന
എട്ട് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിലെ പ്രതിയാണ് ഇയാൾ. ആറ് മാസം മുൻപ് ഈ പരാതിയിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന്, ജയിലിലായിരുന്ന മണിരാജൻ കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ ഇയാൾ വീട്ടിലേക്ക് എത്തിയിരുന്നില്ല.
കേസുമായി ബന്ധപ്പെട്ട വിചാരണ നടക്കുന്നതിനിടെയാണ് ആത്മഹത്യ. സംഭവത്തിൽ, പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments