
ചവറ: സ്റ്റേഷനറി കടയില്‍ അതിക്രമിച്ചുകയറി കടയുടമയായ സ്ത്രീയെ ആക്രമിച്ചയാള്‍ പിടിയില്‍. മാലിഭാഗം മാച്ചാരുവിളയില് അനീഷ് (38) ആണ് പൊലീസ് പിടിയിലായത്.
യുവതി തെക്കുംഭാഗം പൊലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
തെക്കുംഭാഗം എസ്.ഐ സുജാതന്‍പിള്ള, എ.എസ്.ഐ വിജയന്, എസ്.സി.പി.ഒ ഷിബി എന്നിവരുള്‍പ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു.
Post Your Comments