ന്യൂഡല്‍ഹി: കൊറോണ കേസുകള്‍ വര്‍ദ്ധിച്ച് വരുന്ന പശ്ചാത്തലത്തില്‍ എല്ലാ സ്വകാര്യ സ്‌കൂളുകള്‍ക്കും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ഡല്‍ഹി സര്‍ക്കാര്‍. സ്‌കൂളിനകത്ത് കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ഉടന്‍ വിദ്യാഭ്യാസ ഡയറക്ടററേറ്റിനെ വിവരമറിയിക്കണമെന്നും സ്‌കൂള്‍ അടച്ചുപൂട്ടണമെന്നുമാണ് നിര്‍ദ്ദേശം.
Read Also :ഫിറ്റ്നെസ് സെന്ററില്‍ യുവതിക്ക് പീഡനം: പരിശീലകന്‍ അറസ്റ്റില്‍
കുട്ടികളോ ജീവനക്കാരോ പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചാല്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടണം. വിദ്യാര്‍ത്ഥികളും ജീവനക്കാരും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. പതിവായി സാനിറ്റൈസര്‍ ഉപയോഗിക്കണം. സ്‌കൂളിലെത്തുന്ന എല്ലാവര്‍ക്കുമിടയില്‍ വൈറസ് വ്യാപനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കണമെന്നും വിദ്യാഭ്യാസ ഡയറക്ടറേറ്റ് പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ഒരു സ്വകാര്യ സ്‌കൂളില്‍ അദ്ധ്യാപകനും വിദ്യാര്‍ത്ഥിക്കും രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്, ഉടന്‍ തന്നെ സ്‌കൂള്‍ പിരിച്ചുവിട്ട സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടുതല്‍ വിദ്യാര്‍ത്ഥികളിലേയ്ക്ക് പടരുന്നത് തടയുന്നതിനായി, മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് സ്‌കൂള്‍ അധികൃതരുടെ നടപടി. ഡല്‍ഹിയില്‍ 325 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
Post Your Comments