KeralaNattuvarthaLatest NewsNews

‘മഴയ്ക്ക് മതിയായിട്ടില്ല’, ഇന്നും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയുണ്ടാകും: മുന്നറിയിപ്പുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടർന്നേക്കുമെന്ന മുന്നറിയിപ്പുമായി കാലവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും, ജാഗ്രത പുലർത്തണമെന്നും നിർദ്ദേശമുണ്ട്.

Also Read:ഡൽഹിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്: നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കാൻ സാധ്യത

പത്തനംതിട്ട, ഇടുക്കി, മലപ്പുറം, പാലക്കാട് എന്നീ നാല് ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്ക് കിഴക്കന്‍ അറബിക്കടലിൽ തുടരുന്ന ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണമാകുന്നത്. അതുകൊണ്ട് തന്നെ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പുലർത്തണമെന്നും, സഞ്ചാരികളും മറ്റും കൂടുതൽ ശ്രദ്ധിക്കണമെന്നും കാലവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം, തിരുവനന്തപുരം, കൊല്ലം, കോട്ടയം ഉൾപ്പെടെയുള്ള ജില്ലകളിൽ ഇപ്പോൾ മഴ കുറഞ്ഞിട്ടുണ്ടെങ്കിലും ഏപ്രില്‍ 14 മുതല്‍ 18 വരെ മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button